Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്: മൃതദേഹം...

കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിനെചൊല്ലി തര്‍ക്കം

text_fields
bookmark_border
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ഷിജുവി​ൻെറ മുതദേഹം ഇരിങ്ങാലക്കുടയിലെ പൊതുശ്മാശാനത്തില്‍ സംസ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജുവി​ൻെറ നേതൃത്വത്തില്‍ ശ്മശാനത്തിനരികെ താമസിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. തഹസില്‍ദാറും പൊലീസും ജില്ല ഭരണകൂടവും ശക്തമായി ഇടപെ​ട്ടെങ്കിലും പരിസരവാസികൾ സമ്മതിച്ചില്ല. ശ്മശാനത്തിലെ രണ്ടു ചേംബറുകളില്‍ ഒന്ന്​ അറ്റകുറ്റപ്പണിക്ക്​ പൊളിച്ചിട്ടിരിക്കുകയാണ്. ജില്ല ഭരണകൂടത്തി​ൻെറയും മുകുന്ദപുരം തഹസില്‍ദാറുടെയും വേളൂക്കര പഞ്ചായത്ത് പ്രസിഡൻറി​ൻെറയും പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച വൈകീട്ട് കുരിയച്ചിറ ശ്മശാനത്തിലാണ ്ഷിജുവി​ൻെറ മൃതദേഹം സംസ്‌കരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story