Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷെമിനയും ഷാമിലും...

ഷെമിനയും ഷാമിലും വിജയത്തിലും ഒരുമിച്ചു

text_fields
bookmark_border
തിരൂര്‍: എല്‍.എസ്.എസ് പരീക്ഷഫലം വന്നപ്പോള്‍ ഷെമിനയുടെയും ഷാമിലി​ൻെറയും വീട്ടിലെ സന്തോഷം ഇരട്ടിയായിരുന്നു. ഇരട്ടകളായി പിറന്ന രണ്ടുപേരും നേടിയ വിജയം നാട്ടിലും വീട്ടിലും ആഹ്ലാദമുണ്ടാക്കി. പറവണ്ണ സലഫി ഇ.എം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഒന്നാം ക്ലാസുമുതല്‍ ഒരേ ക്ലാസിലാണ് ഇവർ പഠിക്കുന്നത്. വിദ്യാലയത്തില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലും ഷെമിനയും ഷാമിലും ഒരുമിച്ചാണ് പങ്കെടുക്കാറ്​. പറവണ്ണ ചേക്കി​ൻെറ പുരക്കല്‍ നൗഷാദി​ൻെറയും സൈഫു നിസയുടെയും മക്കളാണ് ഷെമിനയും ഷാമിലും. എല്‍.എസ്.എസ് ഫലം വന്നപ്പോള്‍ വിദ്യാലയത്തിലെ അധ്യാപകര്‍ വീട്ടിലെത്തി ഇരട്ടകളെ അഭിനന്ദിച്ചു. പ്രധാനാധ്യാപകന്‍ ടി. മുനീര്‍, റസാഖ് പാലോളി, നുസറത്ത്, കെ. പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു. photo: mw lss winners എല്‍.എസ്.എസ് വിജയികളായ ഇരട്ടകള്‍ ഷെമിന, ഷാമില്‍ എന്നിവരെ അധ്യാപകര്‍ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story