Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റീൽ ബോട്ടിൽ...

സ്​റ്റീൽ ബോട്ടിൽ വിതരണം

text_fields
bookmark_border
വടക്കുംപുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബാല്യം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന സ്​റ്റീൽ വാട്ടർ ബോട്ടിൽ വിതരണോദ്ഘാടനം സി.കെ. പാറ എ.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം പരീദ് കരേക്കാട് നിർവഹിച്ചു. വാർഡ് അംഗം ഷമീറ അടുവണ്ണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷീല, പി.ടി.എ പ്രസിഡൻറ്​ അബൂ ത്വാഹിർ, ഷംസുദ്ദീൻ, അബ്​ദുൽ ഗഫാർ എന്നിവർ സംസാരിച്ചു. വലിയകുന്ന്: ഇരിമ്പിളിയം ജി.ഡബ്ല്യു.എൽ.പി സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന സ്​റ്റീൽ വാട്ടർ ബോട്ടിലി​ൻെറ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷംല നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫസീല, പി.ടി.എ പ്രസിഡൻറ്​ എം.ടി. മുഹമ്മദ് റഫീഖ്, പി.ജി. രേഖ, പി.എ. വത്സലകുമാരി, കെ.ടി. അബ്​ദുൽ അശ്റഫ്, എസ്.എം.സി വൈസ്​ ചെയർമാൻ വി.പി. രാജീവ് എന്നിവർ സംസാരിച്ചു . പ്രധാനാധ്യാപകൻ പി. ഇബ്രാഹിം സ്വാഗതവും പി. മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story