Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTഎടയൂർ പി.പി പടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു
text_fieldsbookmark_border
മണ്ണത്തുപറമ്പ്: എടയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പി.പി പടി അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. 2004ൽ പ്രവർത്തനമാരംഭിച്ച അംഗൻവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 250ഓളം കുടുംബങ്ങളാണ് ഈ അംഗൻവാടിയുടെ പ്രവർത്തന പരിധിയിലുള്ളത്. അംഗൻവാടി വെൽഫെയർ കമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സുമനസ്സുകളിൽനിന്ന് സംഭാവനയായി പിരിച്ചെടുത്ത മൂന്നുലക്ഷം രൂപകൊണ്ടാണ് ആവശ്യമായ ഭൂമി വാങ്ങിയത്. ഗ്രാമപഞ്ചായത്തിൻെറ അഞ്ച് ലക്ഷവും എം.ജി.എൻ.ആർ.ഇ.ജി.എസ് വിഹിതമായ അഞ്ച് ലക്ഷവുമടക്കം 10 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എം. സൈനുൽ ആബിദ് കൺവീനറും എം.പി. വേണുഗോപാലൻ ചെയർമാനുമായ കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. ഫോട്ടോ: mp anganavadi inaguration: എടയൂർ പി.പി പടി അംഗൻവാടിയുടെ ശിലാസ്ഥാപനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story