Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTഡിവൈഡറിൽ ചെടികൾവെച്ച് പിടിപ്പിച്ചു
text_fieldsbookmark_border
ഡിവൈഡറിൽ ചെടികൾ വെച്ചുപിടിപ്പിച്ചു വണ്ടൂർ: കരുണാലയപടി ഫ്രണ്ട്സ് ക്ലബിന് കീഴിൽ മഞ്ചേരി റോഡിലെ ഡിവൈഡറിൽ ചെടികൾ വെച്ചുപിടിപ്പിച്ചു. ഇരുപതോളം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവൃത്തി. കരുണാലയപടി മുതൽ വി.എം.സി സ്കൂളിൻെറ മൈതാനം വരെയാണ് നന്ത്യാർവട്ടത്തിൻെറ തൈകൾ വെച്ചത്. പുല്ലുകൾ മൂടി കിടന്ന ഡിവൈഡറിന് ഉൾവശം വൃത്തിയാക്കി പാകപ്പെടുത്തി വളവും ചേർത്താണ് ചെടികൾ നട്ടത്. ഒരു ചെടിക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയത്. പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡൻറ് അനൂപ് രാജ്, വൈസ് പ്രസിഡൻറ് വി.എസ്. അനിൽ, സെക്രട്ടറി അഫ്സൽ പൂലാടൻ, ജോയൻറ് സെക്രട്ടറി അദീപ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി. പ്രതിരോധ ഗുളിക വിതരണം തുടങ്ങി വണ്ടൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്വാഭാവിക പ്രതിരോഗ ശേഷി വർധിപ്പിക്കുന്ന സൗജന്യ ഗുളികകളുടെ വിതരണം ഹോമിയോ ആശുപത്രികളിൽ തുടരുന്നു. തിരുവാലി പാഞ്ചായത്തിൽ വിതരണത്തിൻെറ രണ്ടാംഘട്ടം പൂർത്തിയായതായി മെഡിക്കൽ ഓഫിസർ പി.ഡി. ജയശ്രീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story