Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേക്കിൻ തടിയിൽ...

തേക്കിൻ തടിയിൽ പുല്ലാങ്കുഴൽ ഒരുക്കി സുരേഷ് ബാബു

text_fields
bookmark_border
തേക്കിൻതടിയിൽ പുല്ലാങ്കുഴൽ ഒരുക്കി സുരേഷ് ബാബു വണ്ടൂർ: പുല്ലാങ്കുഴലി​ൻെറ മാധുര്യ ശബ്​ദം മുളംകുഴലിലൂടെയാണ്​ ഇക്കാലമത്രയും നമ്മൾ ശ്രവിച്ചത്​. എന്നാൽ, ​ഈടും ഉറപ്പുമുള്ള തേക്കിൻതടിയിലും പുല്ലാങ്കുഴൽ നിർ​മിച്ച്​ വിസ്​മയിപ്പിക്കുകയാണ്​ വണ്ടൂർ വാണിയമ്പലം ചേരിങ്ങാപൊയിൽ കിഴക്കയിൽ സുരേഷ് ബാബു. മുളകൊണ്ടുള്ള പുല്ലാങ്ക​ുഴലിൽനിന്ന്​ പുറപ്പെടുന്ന ശബ്​ദങ്ങൾക്ക്​ ഒരു കോട്ടവും ഈ തടികൊണ്ടുള്ള കുഴലിലുമില്ല എന്നത്​ കേൾവിക്കാരെ അതിശയത്തിലുമാക്കുന്നു. ആശാരിയായ സുരേഷ് ബാബു ഒരുദിവസത്തെ അധ്വാനത്തിലൂടെയാണ് ഓരോ പുല്ലാങ്കുഴലും നിർമിച്ചത്. കുഴലി​ൻെറ രൂപം ഉള്ളതിനാൽ മുളകൊണ്ടുള്ള നിർമാണം ലളിതമാണ്. എന്നാൽ, മരങ്ങൾകൊണ്ട്​ പ്രയാസകരമാണ്. ഉറപ്പും കാതലുള്ളതുമായ രണ്ട് തേക്കിൻ കഷ്ണങ്ങൾ കണ്ടെത്തി പുല്ലാങ്കുഴലി​ൻെറ നീളത്തിൽ മുറിച്ച് അതി​ൻെറ വൃത്താകൃതി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നീട് മരകഷ്ണങ്ങളുടെ ഉൾവശം ഉളികൊണ്ട് തുരന്നെടുത്ത് രണ്ട് കഷ്ണങ്ങളും കൂട്ടിയോജിപ്പിക്കും. പുറംഭാഗം ചിപ്പിലി കൊണ്ട് ഉഴിഞ്ഞ് വൃത്തിയാക്കി പുല്ലാങ്കുഴലി​ൻെറ രൂപത്തിലാക്കും. സ്​റ്റൗ ഉപയോഗിച്ച് ഇരുമ്പ്കമ്പി പഴുപ്പിച്ച് കുഴലിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയാണ് അടുത്തഘട്ടം. ഈ ദ്വാരങ്ങൾ ഉണ്ടാക്കുമ്പോഴും മരത്തി​ൻെറ ഉൾവശവും പുറമേയുള്ള ഭാഗവും പുല്ലാങ്കുഴലിൻ രൂപത്തിൽ ആക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ഏതെങ്കിലും ഭാഗത്ത് കനത്തിൽ മാറ്റം വന്നാൽ ശബ്​ദത്തിന് വ്യക്തത വരില്ല. മരംകൊണ്ടുള്ള പുല്ലാങ്കുഴലിന്​ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. നിലവിൽ തുവ്വൂർ ദർബാർ മ്യൂസിക് അക്കാദമിയിൽ രവീന്ദ്രൻ എന്ന അധ്യാപക​ൻെറ കീഴിൽ ഒരുവർഷമായി പുല്ലാങ്കുഴൽ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ് സുരേഷ് ബാബു. photo: mn pullam kuzal തേക്ക് തടിയിൽ തീർത്ത പുല്ലാങ്കുഴലുമായി വാണിയമ്പലം ചേരിങ്ങാപൊയിൽ കിഴക്കയിൽ സുരേഷ് ബാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story