Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലി ആടിനെ കടിച്ചു...

പുലി ആടിനെ കടിച്ചു കൊന്നു

text_fields
bookmark_border
പുലി ആടിനെ കടിച്ചുകൊന്നു നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ പുലി ആടിനെ കടിച്ചുകൊന്നു. വിജയപുരം അളക്കൽ സ്വദേശി തീപ്പൊരി ബേബിയുടെ കറവയുള്ള ആടിനെയാണ് പുലി കടിച്ചു കൊന്നതായി പറയുന്നത്. കാലും തലയുമൊഴികെ ബാക്കി ഭാഗങ്ങൾ പൂർണമായും തിന്നിട്ടുണ്ട്. പ്ലാസ്​റ്റിക് കയറിൽ കെട്ടിയിട്ടിരുന്നതിനാൽ ആടിനെ കടിച്ച് കൊണ്ടുപോകാനായില്ല. കവുങ്ങും മരകക്ഷണങ്ങളും കൊണ്ട് ഉണ്ടാക്കിയ കൂട്ടിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ 5 ആടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിനെയാണ് കടിച്ചുകൊന്നത്. മൂന്നാമത്തെ ആടിനെയാണ് പുലി കൊന്നതെന്ന് ബേബി പറയുന്നു. മുമ്പ്​ രണ്ട് ആടുകളെ പുലി കടിച്ചു കൊണ്ട് പോയിരുന്നു. പുലി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങിയതോടെ മേഖലയിലെ കുടുംബങ്ങൾ ഭീതിയിലാണ്. രണ്ട് മാസത്തിനുള്ളിൽ നാല്​ പട്ടികളെയും പുലി കടിച്ചു കൊന്നതായി നാട്ടുകാർ പറയുന്നു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. ഉസ്മാൻ, വാർഡ് അംഗം അച്ചാമ്മ ജോസഫ്, സെക്ഷൻ ഫോറസ്​റ്റ്​ ഓഫിസർ ശങ്കറി‍ൻെറ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി. ആടിന് നഷ്​ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് പറഞ്ഞു. nbr photo- 2 പുലി കടിച്ചുകൊന്ന ബേബിയുടെ ആട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story