Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTമലച്ചിയിലെ വീടുകളുടെ നറുക്കെടുപ്പ് നടന്നു
text_fieldsbookmark_border
must എടക്കര: മുണ്ടേരി ചളിക്കൽ ആദിവാസി കോളനിക്കാര്‍ക്കുള്ള 29 വീടുകൾ നറുക്കെടുപ്പ് നടത്തി നിശ്ചയിച്ചു. മുണ്ടേരി ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങ് പി.വി. അന്‍വർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ ദുരിതം നേരിട്ട ചളിക്കൽ കോളനിക്കാർക്ക് ഉപ്പട ചെമ്പങ്കൊല്ലിയിലാണ് 29 വീടുകൾ ഒരുക്കിയത്. അഞ്ച് കുടുംബങ്ങൾ സമ്മതപത്രം നല്‍കിയിട്ടില്ല. ഇവര്‍ക്ക് രണ്ടുമാസം സമയം നല്‍കും. വീടുകളുടെ പട്ടയ വിതരണവും ഉദ്ഘാടനവും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പോത്തുകൽ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഫെഡറല്‍ ബാങ്കിൻെറ സി.എം.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ 34 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 29 വീടിനുമുള്ള ഉടമസ്ഥരെ നറുക്കെടുപ്പിലൂടെ തര്‍ക്കമില്ലാതെയാണ് വെള്ളിയാഴ്ച നിശ്ചയിച്ചത്. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. എടക്കര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ട്, നിലമ്പൂര്‍ തഹസില്‍ദാര്‍ സി. സുഭാഷ് ചന്ദ്രബോസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ടി. ശ്രീകുമാരന്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ചിത്രവിവരണം: mn edk3 മുണ്ടേരി ചളിക്കല്‍ കോളനിക്കാര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story