Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീഷ്ണക്ക്...

ശ്രീഷ്ണക്ക് ഡോക്ടറാവണം; പക്ഷെ സുമനസ്സുകൾ മനസ്സുവെക്കണം

text_fields
bookmark_border
ശ്രീഷ്ണക്ക് ഡോക്ടറാവണം; പക്ഷേ സുമനസ്സുകൾ മനസ്സുവെക്കണം കരുവാരകുണ്ട്: പ്രാരബ്​ധങ്ങളെയും ദാരിദ്ര്യത്തെയും അതിജീവിച്ച് എ പ്ലസുകൾ വാരിക്കൂട്ടിയ ശ്രീഷ്ണ പറയുന്നു, എനിക്ക്​ ഡോക്ടറാവണം. കൂലിപ്പണിക്കാരനായ പിതാവ്​ മകളുടെ മോഹം കേട്ട് നിസ്സഹായനായി ചിരിക്കുകയാണ്. അരിമണൽ ഊത്താലക്കുന്നിലെ പട്ടികജാതി വിഭാഗത്തിലെ ആമപ്പൊയിൽ രാമൻകുട്ടി-സുമതി ദമ്പതിമാരുടെ നാലു മക്കളിൽ ഇളയവളാണ് ശ്രീഷ്ണ. വീട്ടിൽ കൂട്ടായി കഷ്​ടപ്പാട് മാത്രമാണുള്ളതെങ്കിലും പഠനകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഈ മിടുക്കി എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും സമ്പൂർണ എ പ്ലസുകൾ നേടി. പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ ശ്രീഷ്ണ മൊത്തം 97 ശതമാനം മാർക്ക് വാങ്ങി. അടക്കാക്കുണ്ട് ക്രസൻറ്​ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പഠനം. പഞ്ചായത്ത് നൽകിയ വീട്ടിലാണ് താമസം. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന രാമൻകുട്ടി മെഡിസിൻ പ്രവേശനമെന്ന മകളുടെ ആഗ്രഹം കേൾക്കുമ്പോൾ സുമനസ്സുകളുടെ പ്രതീക്ഷയിലാണ്​. ശ്രീഷ്ണയെത്തേടി വീട്ടിലെത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി ഉപഹാരം നൽകി. photo: mn sreeshna upaharam ശ്രീഷ്ണക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story