Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTകർക്കടകത്തിൽ കഷായക്കഞ്ഞി വിതരണം
text_fieldsbookmark_border
പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരായ ബധിര അസോസിയേഷൻ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കർക്കടക മാസം രോഗപ്രതിരോധ മാസമായി ആചരിക്കുന്നതിൻെറ ഭാഗമായി കഷായ കഞ്ഞി വിതരണവും പ്രതിരോധ ബോധവത്കരണ ക്ലാസും അമൃതം ആയൂർവേദാശുപത്രിയിൽ നടത്തി. കെ.ആർ. രവി പ്രതിരോധ മാസാചരണം ഉദ്ഘാടനം ചെയ്തു. ബധിര അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി പി. മോഹൻദാസ്, കെ.സി. അബ്ദുൽ ലത്തിഫ്, അമൃതം ആയൂർവേദാശുപത്രി ചീഫ്. ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസ്, ഡോ. ഷീബകൃഷ്ണദാസ്, ഡോ. നീതു തോമസ് എന്നിവർ സംസാരിച്ചു. പ്രതിരോധ ഔഷധ കിറ്റുകൾ ഡോ. പി. കൃഷ്ണദാസ് വിതരണം ചെയ്തു. കർക്കിടകമാസം മുഴുവൻ ആയുർവേദ ഉപദേശങ്ങൾക്കും പ്രതിരോധ സംബന്ധമായ സംശയങ്ങൾക്കും ശാരീരിക മാനസിക-അസ്വസ്ഥതകൾ ഉള്ളവർക്കും ഉപയോഗപ്രദമാവുന്ന വിധം ടെലിമെഡിസിൻ സഹായവും ആശുപത്രിയിൽ എർപ്പെടുത്തിയതായി ഡോ. കൃഷ്ണദാസ് അറിയിച്ചു. ഫോൺ: 9447216263. പടം.. pmna1 കർക്കടകത്തിലെ കഷായകഞ്ഞി വിതരണം അമൃതം ആശുപത്രിയിൽ ഡോ. കൃഷ്ണദാസ് നിർവഹിക്കുന്നു ദുരിതാശ്വാസം: പെൻഷനേഴ്സ് യൂനിയൻ വിഹിതം 2.46 കോടിയായി പെരിന്തൽമണ്ണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല ഘടകം മാത്രം ഇതുവരെ സ്വരൂപിച്ച് നൽകിയത് 2.46 കോടി. യൂനിയൻ അംഗങ്ങൾ നേരിട്ട് അടച്ചതും മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷനിൽനിന്ന് ഗഡുക്കളായി പിടിക്കാൻ സമ്മതപത്രം നൽകിയവരിൽനിന്ന് ഇതുവരെ ഈടാക്കിയതുമായ തുകയാണിത്. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനിൽ നേരത്തെ സമാഹരിച്ച 1,95,50,895 രൂപ കൂടി ഉൾപ്പെടുന്നതാണ് തുക. ലോക്ഡൗൺ, റിവേഴ്സ് ക്വാറൻറീൻ നിയന്ത്രണങ്ങളുള്ളതിനാൽ മുതിർന്ന പൗരന്മാർ പലരും ട്രഷറിയിൽ പോകാത്തതിനാൽ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാനായിട്ടില്ല. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ തുക പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഒരു മാസത്തെ പെൻഷൻ അഞ്ചു ഗഡുക്കളായി അടക്കാൻ സമ്മതപത്രം നൽകാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ സൗകര്യം പ്രയോജന പ്പെടുത്താത്തവർക്ക് തുടർന്നും അവസരമുണ്ട്. കഴിയുന്ന തുക നേരിട്ടടച്ചും ട്രഷറിയിൽ സമ്മതപത്രം നൽകിയും ദുരിത ബാധിതരെ സഹായിക്കാൻ മുഴുവൻ സർവിസ് പെൻഷൻകാരും തയാറാകണമെന്ന് സംഘടന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story