Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTചെങ്കല്‍ ഖനനം: ക്വാറിയിൽനിന്ന് ആറ് ലോറികള്‍ പിടിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെങ്കൽ ഖനനം നടത്തിവന്ന ക്വാറി ഉടമക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. റെയ്ഡിനിടെ ക്വാറിയിലെത്തിയ ആറ് ലോറികളും പിടികൂടി. പെരുവള്ളൂര്‍ സിദ്ദീഖാബാദില്‍ അബ്ദുല്‍ ഹക്കീമിൻെറ ഉടമസ്ഥതയില്‍ നടത്തിവന്ന ചെങ്കല്‍ ക്വാറിയിലാണ് വ്യാഴാഴ്ച തേഞ്ഞിപ്പലം സി.ഐ ജി. ബാലചന്ദ്രൻെറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇവിടെ ഉണ്ടായിരുന്ന മണ്ണുമാന്തി യന്ത്രവും അന്വേഷിക്കുന്നുണ്ട്. വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് സി.ഐ അറിയിച്ചു. ഫോട്ടോ-vallikkunnu-peruvallur sidhikabadil thenjipalam.police raidnafsthiya chenkal kori പെരുവള്ളൂര്‍ സിദ്ദീഖാബാദില്‍ തേഞ്ഞിപ്പലം പൊലീസ് റെയ്ഡ് നടത്തിയ ചെങ്കല്‍ ക്വാറി പി.കെ.എം.എം ഹയർ സെക്കൻഡറിയിൽ ഇനി വെർച്വൽ ക്ലാസുകൾ കോട്ടക്കൽ: എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇനി മുതൽ സ്കൂളിലെ അധ്യാപകർ വെർച്വൽ ക്ലാസുകളിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. അധ്യാപകർക്ക് കുട്ടികളെയും കുട്ടികൾക്ക് അധ്യാപകനേയും നേരിട്ട് സ്ക്രീനിലൂടെ കണ്ട് ക്ലാസിൽ പങ്കെടുക്കാം. മൈക്രോസോഫ്റ്റ് എജുക്കേഷൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ടീം എന്ന ആപ്പിലൂടെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മാനേജർ ബഷീർ എടരിക്കോട്, പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, പി.എം. ആശിഷ്, പി. ഹബീബ്, പി. എസ്. രഞ്ജിത്ത് എന്നിവരും മറ്റ് അധ്യാപകർ ഓൺലൈനിലും പങ്കെടുത്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ 14ാം തവണയും നൂറ് ശതമാനം വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഇവിടെയാണ്. അധ്യാപകരെയും വിദ്യാർഥികളെയും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.കെ. അബ്ദുറബ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story