Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTമൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിന് ചരിത്രവിജയം
text_fieldsbookmark_border
തിരൂരങ്ങാടി: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയവുമായി ചരിത്രംകുറിച്ചു. പരീക്ഷ എഴുതിയ 255 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. 29 േപർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളെ മാനേജ്മൻെറും പി.ടി.എയും സ്റ്റാഫും അഭിനന്ദിച്ചു. ഡോക്ടര്‍ക്ക് കോവിഡ്; ക്ലിനിക്കുകള്‍ അടക്കാന്‍ നിദേശം തിരൂരങ്ങാടി: പൊന്നാനി ഹോസിറ്റലിലെ ചർമരോഗ വിദഗ്ധനും എ.ആർ നഗർ മമ്പുറം സ്വദേശിയുമായ ഡോക്ടർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം പരിശോധന നടത്തിയിരുന്ന ക്ലിനിക്കുകൾ അടക്കാൻ നിർദേശം. വെന്നിയൂർ, വി.കെ പടി എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ആഴ്ചയിൽ നിശ്ചിതദിവസങ്ങളിൽ ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നു. ഇതേ തുടർന്നാണ് ക്ലിനിക്കുകൾ അടക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. ഈ ദിവസങ്ങളിൽ ഡോക്ടറുടെ അടുത്ത് ചികിത്സതേടിയ രോഗികളുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ ഏഴിന് ഡോക്ടറുടെ അടുത്ത് ചികിത്സതേടിയ ആളുകളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസാര, കേൾവി ശേഷിയില്ല; സഫ്‌വാന് എല്ലാ വിഷയങ്ങളിലും എ പ്ലസ് തിരൂരങ്ങാടി: ശബ്ദമില്ലാത്ത ലോകത്തുനിന്ന് തിളക്കമാർന്ന വിജയം നേടി സഫ്‌വാൻ മുഹമ്മദ് എന്ന കോമേഴ്‌സ് വിദ്യാർഥി. സംസാര, കേൾവിശേഷിയില്ലാത്ത സഫ്‌വാൻ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ശ്രദ്ധേയനായത്. ഒന്നു മുതൽ 10 വരെ പരപ്പനങ്ങാടി ബധിരവിദ്യാലയത്തിൽ പഠിച്ചിരുന്ന ഈ മിടുക്കൻ പ്ലസ് ടുവിന് വാഴക്കാട് കാരുണ്യഭവൻ ബധിര വിദ്യാലയത്തിലാണ് പഠിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നന്നമ്പ്ര കുണ്ടൂർ മൂലക്കൽ സ്വദേശി കണിയേരി സൈനുദ്ദീൻെറയും ജമീലയുടെയും മകനായ സഫ്‌വാൻ ചെസിലും ചിത്രകലയിലും മികവ് തെളിയിച്ചിട്ടുണ്ട്. സഹോദരൻ സൽമാൻ ഫാരിസിനും കേൾവി, സംസാര ശേഷിയില്ല. ഇവർക്ക് രണ്ട് സഹോദരൻമാരും ഇരട്ട സഹോദരിമാരും കൂടിയുണ്ട്. കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർഥിയാണ് സൽമാൻ ഫാരിസ്. 1200ൽ 1168 മാർക്കും വാങ്ങി തിളക്കമാർന്ന വിജയം നേടിയ സഫ്‌വാനെ പി.കെ. അബ്ദുറബ് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ഫോട്ടോ: സഫ്‌വാൻ TGI FULL A+ SAFVAN TGI FULL A+ SAFVAN. PK ABDURABB 2) സഫ്‌വാനെ പി.കെ. അബ്ദുറബ് എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story