Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTജയസൂര്യയുടെ തുടർപഠനം ഏറ്റെടുത്ത് സംഘടനകൾ
text_fieldsbookmark_border
കോട്ടക്കൽ: കൂലിവേല ചെയ്തുപഠിച്ച് ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജയസൂര്യ ഇനിയൊറ്റക്കല്ല. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മിടുക്കൻെറ തുടർപഠനമടക്കമുള്ള എല്ലാ ചെലവുകളും കോട്ടക്കലിലെ ലീന ഗ്രൂപ്പും കേരള സ്ക്രാപ് മര്‍ച്ചൻറ് അസോസിയേഷനും ഏറ്റെടുത്തു. സംഘടന ഭാരവാഹികള്‍ കോട്ടക്കലിലെ വീട്ടിലെത്തിയായിരുന്നു പ്രഖ്യാപനം. ഉപരിപഠനത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന മിടുക്കൻെറ ദുരിതം സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത നൽകിയിരുന്നു. വിദ്യാര്‍ഥിയുടെ പഠനമടക്കമുള്ള കാര്യങ്ങള്‍ കേരള സ്ക്രാപ് മര്‍ച്ചൻറ് അസോസിയേഷന്‍ ഏറ്റെടുക്കുകയാണെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. ഷരീഫ് പറഞ്ഞു. സി.എച്ച്. ജലീല്‍, കെ.ടി. സുരേന്ദ്രന്‍, ഫൈസല്‍ തിരൂര്‍, മണി കോട്ടക്കല്‍ എന്നിവരും പങ്കെടുത്തു. മകനെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാതാവ് ഗോവിന്ദാമ്മയെ ആദരിച്ചായിരുന്നു പ്രഖ്യാപനം. ഉന്നതപഠനത്തിനും തുടര്‍ന്നുള്ള മറ്റു കാര്യങ്ങള്‍ക്കും സാമ്പത്തികമടക്കമുളള കാര്യങ്ങള്‍ ലീന ഗ്രൂപ് ഏറ്റെടുത്തതായി മാനേജിങ് ഡയറക്ടര്‍ യു. തിലകന്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. കമലം, പത്മനാഭന്‍, പ്രവീണ്‍, പത്മജ തിലകന്‍ എന്നിവരും പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലറുടെ ഉപഹാരവും ജയസൂര്യക്ക് കൈമാറി. ഉന്നതപഠനത്തിനാവശ്യമുള്ള കാര്യങ്ങള്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. അച്ഛൻെറ തുടര്‍ചികിത്സയും ഒരു കൊച്ചുവീടുമാണ് ജയസൂര്യക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. അധ്യാപകനാകാനാണ് ആഗ്രഹം. അഭിനന്ദനമറിയിച്ച് മന്ത്രിമാരും കോട്ടക്കൽ: അതിജീവനത്തിലൂടെ ഉന്നതവിജയം നേടിയ കോട്ടക്കലിലെ ജയസൂര്യയെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു വിളിച്ചത്. തുടർപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് അറിയിച്ചതായി ജയസൂര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story