Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്...

കോവിഡ് വ്യാപനത്തിനെതിരെ അഴിയൂർ പഞ്ചായത്തിൽ കനത്തജാഗ്രത

text_fields
bookmark_border
-പൊതുജനങ്ങൾക്ക് സേവനത്തിനായി ഹലോ അഴിയൂർ; -65 വയസ്സ്​ കഴിഞ്ഞവർ പുറത്തിറങ്ങിയാൽ കേ​െസടുക്കും മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ് സോണായതോടെ അതിർത്തി പങ്കിടുന്ന മാഹി, ഏറാമല, ഒഞ്ചിയം അതിർത്തികൾ പൊലീസ് അടച്ചു. ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ്-19 പോസിറ്റിവ് രോഗിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കി. രോഗി സന്ദർശിച്ച കല്ലാമല യു.പി സ്​കൂൾ അടച്ചു. രോഗിയുമായി സമ്പർക്കത്തിന് സാധ്യതയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ജുമാ നമസ്​കാരം നിർവഹിക്കാൻ രോഗി മുക്കാളി ജുമാഅത്ത് പള്ളിയിൽ പോയതിനാൽ അന്നത്തെ ദിവസം പള്ളിയിൽ നമസ്​കാരത്തിൽ പങ്കെടുത്ത 100 പേരോടും ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. പഞ്ചായത്തിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് കാലത്ത് 10 മുതൽ വൈകീട്ട് ആറു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. മുഴുവൻ ആരാധനാലയങ്ങളും ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചു. ഹോട്ടലുകൾ പാർസൽ മാത്രം വിതരണം ചെയ്യും. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ പേര് വിവരം പഞ്ചായത്തിന് നൽകണം. പഞ്ചായത്ത് ഓഫിസിലെ പ്രവർത്തനം താൽക്കാലികമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രമായി പരിമിതപ്പെടുത്തും. പൊതുജനങ്ങൾക്കായി 'ഹലോ അഴിയൂർ' പദ്ധതിപ്രകാരം ഓൺലൈനായി സേവനങ്ങൾ ലഭ്യമാകുന്നതാണ്. 65 വയസ്സ്​ കഴിഞ്ഞവർ പുറത്തിറങ്ങുന്നത് തടയുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്​കരിച്ചു. പുറത്തിറങ്ങുന്നവർക്ക് നോട്ടീസ് നൽകി നടപടിയെടുക്കും. വാർഡ് ആർ.ആർ.ടികൾ മൂന്ന് ഓട്ടോറിക്ഷ വീതം വാർഡുകളിൽ സഞ്ചരിക്കുന്നതിന് അനുമതി നൽകും. ഇതര സംസ്ഥാനങ്ങളിൽനിന്ന് പഴക്കുലകൾ കൊണ്ടുവരുന്ന വാഹനങ്ങൾ പഞ്ചായത്തിൽ പ്രവേശിപ്പിക്കില്ല. ബാങ്കിങ് സ്ഥാപനങ്ങൾ അടച്ചിടണം. പഞ്ചായത്തിലെ തട്ടുകടകളും കുഞ്ഞിപ്പള്ളിയിൽ വാഹനങ്ങളിൽ പാർസൽ നൽകുന്ന കടയും പൂട്ടാൻ നിർദേശിച്ചു. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സ്രവ പരിശോധന ഉടൻ നടത്തണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മുക്കാളി 11ാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും ഹോമിയോ പ്രതിരോധ മരുന്നു നൽകും. ഓൺലൈൻ വഴി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽനിന്ന് രോഗികൾക്കുള്ള മരുന്ന് ആർ.ആർ.ടി അംഗങ്ങൾ വീടുകളിലെത്തിക്കും. കോവിഡ് ഡ്യൂട്ടിക്കുവേണ്ടി നിയോഗിക്കപ്പെട്ട അധ്യാപകരെ ഉപയോഗിച്ച് നാഷനൽ ഹൈവേയിലെ പാർക്കിങ്​ നിയന്ത്രിക്കും. പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി വാർഡ് തലത്തിൽ അഞ്ചു സന്നദ്ധപ്രവർത്തകരെ ചുമതലപ്പെടുത്തി. പൊതുജനങ്ങളെ ബോധവത്​കരിക്കുന്നതിന് മൈക്ക്​ അനൗൺസ്മൻെറ് നടത്തും. മാർക്കറ്റുകൾ അടച്ചിടും കോഴിക്കടകൾ പഞ്ചായത്തി‍ൻെറ അനുമതി വാങ്ങി പ്രവർത്തിപ്പിക്കാം. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ അനിൽ, ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്​സൺ ജസ്​മിന കല്ലേരി, സി.ഐ ടി.പി. സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, എസ്.ഐ നിഖിൽ, എച്ച്.ഐ വി.കെ. ഉഷ, വില്ലേജ് അസിസ്​റ്റൻറ് കെ. ബഷീർ, അധ്യാപകരായ കെ. ദിപ് രാജ്, കെ.പി. പ്രീജിത്ത് കുമാർ, വി.പി. രാഹുൽ ശിവ, കെ. സജേഷ് കുമാർ, എം. രതീഷ്, സി.കെ. സാജിദ്, ആർ.പി. റിയാസ്, സി.എച്ച്. മുജീബ് റഹ്​മാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹലോ അഴിയൂരിലേക്ക് വിളിക്കേണ്ട നമ്പറുകൾ: 9895043496, 96452439 22, 9961800589.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story