Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധികൃതരേ നിങ്ങളിത്​...

അധികൃതരേ നിങ്ങളിത്​ കാണുന്നില്ലേ, ഒരു പ്രദേശം രോഗഭീഷണിയിൽ

text_fields
bookmark_border
അധികൃതരേ നിങ്ങളിത്​ കാണുന്നില്ലേ, ഒരുപ്രദേശം രോഗഭീഷണിയിൽ വെട്ടത്തൂര്‍: ഗ്രാമപഞ്ചായത്തിലെ മേല്‍ക്കുളങ്ങരയില്‍ സ്വകാര്യവ്യക്​തിയുടെ തോട്ടത്തിൽ തള്ളിയ കോഴിമാലിന്യം പ്രദേശവാസികൾക്ക്​ രോഗഭീഷണിയുയർത്തുന്നു. കുന്നിൻചരിവിൽ മണ്ണിട്ട്​ മൂടാതെ ചീഞ്ഞളിഞ്ഞ്​ കിടക്കുന്ന മാലിന്യം മഴവെള്ളത്തിൽ തോട്ടിലൂടെ ജനവാസമേഖലകളിലേക്ക്​ ഒഴുകിയെത്തുന്നതാണ്​ ഭീഷണിയായത്​. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ദുരിതമായി. സമീപവാസികൾ അലക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനുമൊക്കെ ഉപയോഗിക്കുന്ന തോടാണിത്​. മേൽക്കുളങ്ങര മുതൽ തേലക്കാട്​ വരെ തോടി​ൻെറ രണ്ട്​ കിലോമീറ്റർ ദൂരം വിവിധ കുടിവെള്ള പദ്ധതികളുടെ ആറ്​ വലിയ കിണറുകളുണ്ട്​. കൂടാതെ, സ്വകാര്യവ്യക്​തികളുടെ കിണറുകളും മറ്റു ജലസ്രോതസ്സുകളുമുണ്ട്​. തോട്ടിൽനിന്ന്​ കിണറിലേക്കും മറ്റും​ മലിനജലം ഒലിച്ചിറങ്ങുമെന്ന​ ആശങ്കയിലാണ്​ പ്രദേശവാസികൾ.​ മേൽക്കുളങ്ങര ആയിരായി മലയിലാണ്​ ഏറെ കാലമായി വൻതോതിൽ മാലിന്യം തള്ളുന്നത്​. കഴിഞ്ഞ മേയ്​ 30ന്​ രാത്രി മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞിരുന്നു. അന്ന്​ പെലീസെത്തി ഡ്രൈവറുൾപ്പെടെ നാല്​ പേരെ അറസ്​റ്റ്​ ചെയ്​തെങ്കിലും മാലിന്യം തള്ളുന്നത്​ തുടർന്നു. അരക്കുപറമ്പ് മാട്ടറ വഴിയാണ് ലോറികളെത്തുന്നത്​. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, പൊലീസ് എന്നിവര്‍ക്ക് 300ഓളം പേര്‍ ഒപ്പിട്ട പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പടം mc vettathur chiken waste വെട്ടത്തൂർ മേൽക്കുളങ്ങര ആയിരായി മലയിൽ സ്വകാര്യവ്യക്​തിയുടെ തോട്ടത്തിൽ തള്ളിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story