Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രളയത്തിൽ വീട്​...

പ്രളയത്തിൽ വീട്​ തകർന്ന ബഷീറിന്​ ട്രെഡ്കോയുടെ സ്നേഹഭവൻ

text_fields
bookmark_border
പൂക്കോട്ടുംപാടം: കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്ന കൂറ്റമ്പാറ ചളിക്കാത്തൊടി അബ്​ദുൽ ബഷീറിന് അമരമ്പലം ട്രെഡ്കോയുടെ സ്നേഹഭവനം. ഭാര്യയും മൂന്നു പെൺകുട്ടികളും വയോധികരായ മാതാപിതാക്കളുമടങ്ങിയതാണ് ബഷീറി​ൻെറ കുടുംബം. ടാപ്പിങ്​ തൊഴിലാളിയായ ബഷീറി​ൻെറ വീട് പ്രളയത്തിൽ തകർന്നതോടെ വാടക വീട്ടിലാണ് താമസം. നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ സർക്കാറിൽ നിന്നോ മറ്റു സംഘടനകളിൽ നിന്നോ ആനുകൂല്യം ലഭിച്ചിരുന്നില്ല. അമരമ്പലം ട്രേഡേഴ്സ് ഡെവലപ്പ്മൻെറ്​ സഹകരണ സംഘത്തി​ൻെറ മുൻ വർഷങ്ങളിലെ ഡിവിഡൻറ്​ തുക വിനിയോഗിച്ച്​ കൂറ്റമ്പാറയിലാണ്​ സ്നേഹഭവൻ ഒരുക്കിയത്. ശനിയാഴ്ച രാവിലെ 11ന്​ പി.വി. അബ്​ദുൽ വഹാബ് എം.പി വീടി​ൻെറ താക്കോൽദാനം നടത്തും. സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് കുടുംബത്തിനുള്ള ഗൃഹോപകരണ വിതരണം നിർവഹിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ എൻ. അബ്​ദുൽ മജീദ്, എം. അബ്​ദുൽ നാസർ, എം. കുഞ്ഞി മുഹമ്മദ്‌, ടി.കെ. മുകുന്ദൻ, പി. ഇസ്ഹാഖ്, കെ. അലി, മാവുങ്ങൽ അബ്​ദുൽ കരീം, എം. മോഹൻദാസ്, കെ.പി. ഹബീബ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോട്ടോ mn ppm1 കൂറ്റമ്പാറയിൽ ചളിക്കാത്തൊടിക അബ്​ദുൽ ബഷീറിന് അമരമ്പലം ട്രെഡ്കോ നിർമ്മിച്ചു നൽകുന്ന സ്നേഹഭവൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story