Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:53 PM IST Updated On
date_range 9 July 2020 2:53 PM ISTകടലിരമ്പലിൽ ഭീതിയോടെ...
text_fieldsbookmark_border
തലശ്ശേരി: മാക്കൂട്ടം ലിമിറ്റ് പ്രസ് വളപ്പ് തീരപ്രദേശത്ത് താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ. കടൽഭിത്തിയും തകർത്ത് സംഹാരതാണ്ഡവമാടുന്ന തിരമാലകളെ നോക്കി നെടുവീർപ്പിടുകയാണ് ഇവിടെയുള്ള നിർധന കുടുംബങ്ങൾ. ഇരച്ചുകയറിയെത്തുന്ന തിരമാലകൾ വീടുകളിലെ സാധനസാമഗ്രികളെല്ലാം നക്കിത്തുടച്ച് ഉപയോഗശൂന്യമാക്കുന്നു. ചെറിയ കുട്ടികളടക്കമുള്ള കുടുംബങ്ങൾ ശ്വാസമടക്കിയാണ് വീടുകളിൽ കഴിയുന്നത്. തലായി ഹാർബർ നിർമാണത്തിലെ അപാകതയാണ് മാക്കൂട്ടം മുതൽ പെട്ടിപ്പാലം വരെയുള്ള തീരത്ത് കടൽക്ഷോഭത്തിന് കാരണമാകുന്നതെന്നാണ് അനുമാനം. മഴ കനക്കുേമ്പാഴാണ് കടലിരമ്പവും ശക്തിയാകുന്നത്. കഴിഞ്ഞ ഏതാനും വർഷമായി ഇൗ സ്ഥിതി തുടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കടലാക്രമണത്തിൽ നിന്നും രക്ഷനേടാൻ മാക്കൂട്ടം തീരപ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വർഷങ്ങളായി ഇൗ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാക്കാൻ അധികൃതർ താൽപര്യമെടുക്കുന്നിെല്ലന്ന് ഇവിടത്തെ കുടുംബങ്ങൾ പറഞ്ഞു. കടലേറ്റം തടഞ്ഞുനിർത്താൻ കെട്ടിയ പുതിയ ഭിത്തിപോലും ഒരുവർഷത്തിനുള്ളിൽ തകർന്നു. മഴക്കാലത്ത് ഭീതിയോടെയാണ് നിരവധി കുടുംബങ്ങൾ ഇവിടെ കഴിയുന്നത്. കടലിൽ ആവശ്യമായ പുലിമുട്ട് നിർമിച്ച് കടലേറ്റത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടലേറ്റം തടയുന്നതിന് പരിഹാരം കാണണം തലശ്ശേരി: തലായി-മാക്കൂട്ടം തീരപ്രദേശത്ത് അടിക്കടിയുണ്ടാവുന്ന കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കടൽക്ഷോഭത്തിൽ നാശം സംഭവിച്ച കുടുംബങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് നഷ്ടപരിഹാരം നൽകണം. കടൽ ക്ഷോഭത്തിന് സ്ഥായിയായ പരിഹാരം കെണ്ടത്താൻ പുലിമുട്ട് നിർമിക്കുന്നതിന് ഹാർബർ എൻജിനീയറിങ് വിഭാഗം നടപടി സ്വീകരിക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ, സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, ഷാനിദ് മേക്കുന്ന്, തഫ്ലീം മാണിയാട്ട്, റഷീദ് തലായി, കെ.പി. മഹറൂഫ്, യു.സി. അക്ബർ എന്നിവർ തീരപ്രദേശം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story