Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:53 PM IST Updated On
date_range 9 July 2020 2:53 PM ISTവ്യാപാര േമഖലയിലെ പ്രതിസന്ധി: സ്ഥാപനങ്ങളുടെ വാടക കുറക്കണം
text_fieldsbookmark_border
തലശ്ശേരി: കോവിഡ് പശ്ചാത്തലത്തിൽ വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വ്യാപാരസ്ഥാപനങ്ങളുടെ വാടക പകുതിയായി കുറക്കുന്നതിന് കെട്ടിട ഉടമകൾ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാടക ഇളവ് നൽകിയിട്ടുണ്ട്. ചില കെട്ടിട ഉടമകളും വാടകക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇൗ മാതൃക പിൻപറ്റി നഗരങ്ങളിലെ മുഴുവൻ കെട്ടിട ഉടമകളും കോവിഡ് ഭീതിയകലുന്നതുവരെയുളള കാലയളവിൽ വാടക പകുതിയായി കുറക്കണം. നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം. മഴയിൽ വെള്ളം കയറി നഗരത്തിലെ വ്യാപാരികൾക്കുണ്ടായ നഷ്ടങ്ങൾ ഏറെയാണ്. ചെറുകിട വ്യാപാരികളുടെ നിലവിലുളള ലോണുകൾ എഴുതിത്തള്ളണമെന്നും മൊറട്ടോറിയം ഒരുവർഷത്തേക്കുകൂടി നീട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ വി.െക. ജവാദ് അഹമ്മദ്, സി.സി. വർഗീസ്, സാക്കിർ കാത്താണ്ടി, കെ.പി. രവീന്ദ്രൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story