Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:35 AM IST Updated On
date_range 9 July 2020 1:35 AM ISTമഴ കനക്കുന്നു: മലയോരം ഉരുൾപൊട്ടൽ ഭീതിയിൽ
text_fieldsbookmark_border
കേളകം: ദിവസങ്ങളായി കനത്ത മഴ തുടരുന്ന മലയോരം ഉരുൾപൊട്ടൽ ഭീതിയിൽ. കേളകം, കൊട്ടിയൂർ, ആറളം, അയ്യംകുന്ന്, പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ ഭീതിയിലുള്ളത്. മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്. മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ വയനാട്, നിടുംപൊയിൽ -വയനാട് ചുരം റോഡുകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കൊട്ടിയൂർ, ആറളം വനങ്ങളിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്നതിനാൽ ചീങ്കണ്ണി, കക്കുവ, ബാവലിപ്പുഴകളിലെ തോടുകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്. കനത്തമഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി വാഹന യാത്രയും ദുഷ്കരമായി. മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീതിയിലാണ്. ഇതിനിടെ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മലയോരത്ത് ദുരന്ത നിവാരണ മുൻകരുതൽ പ്രവർത്തനങ്ങൾ തുടങ്ങി. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് മുൻകരുതലുകൾ സ്വീകരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ രൂപവത്കരിച്ച ദുരന്തനിവാരണ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കേളകം ഗ്രാമപഞ്ചായത്തിൽ പ്രത്യേക കമ്മിറ്റി കൂടുകയും ഇതിൻെറ തുടർച്ചയായി എല്ലാ വാർഡുകളിലും കമ്മിറ്റികൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തുകയുമാണ്. പ്രശ്നബാധിത മേഖലകളായ ശാന്തിഗിരി, അടക്കാത്തോട്, വെള്ളൂന്നി, ബാവലിപ്പുഴയോരങ്ങൾ എന്നിവിടങ്ങളിലെ വാർഡുകളിൽ പ്രത്യേക കമ്മിറ്റികൾ ചേർന്ന് പ്രശ്നങ്ങൾ വിലയിരുത്തി. മുൻകരുതലായി അടക്കാത്തോട്, മഞ്ഞളാംപുറം തുടങ്ങിയ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഒരുക്കി. 60 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കുമായി പ്രത്യേക സൗകര്യമൊരുക്കാനും ശ്രമം തുടങ്ങി. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകുന്നുണ്ട്. നെല്ലിയോടി മേഖലകളിലടക്കം ഭൂമിവിള്ളലുണ്ടായതാണ്. മഴക്കാലം ശക്തിയാർജിക്കും മുമ്പേ ബാവലിപ്പുഴയുടെ ഒഴുക്ക് നേരെയാക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവൃത്തി നടത്തിയിരുന്നു. കരയിടിച്ചിൽ ഭീഷണി കൂടുതലായ വീടുകൾക്ക് സുരക്ഷാഭിത്തികൾ കെട്ടിയത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story