Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്: പെട്രോള്‍...

കോവിഡ്: പെട്രോള്‍ പമ്പ് ജീവനക്കാരനോടും ലോട്ടറിക്കച്ചവടക്കാരനോടും സമ്പർക്കമുള്ളവർ ക്വാറൻറീനിൽ പോകണം

text_fields
bookmark_border
കോവിഡ്: പെട്രോള്‍ പമ്പ് ജീവനക്കാരനോടും ലോട്ടറി കച്ചവടക്കാരനോടും സമ്പർക്കമുള്ളവർ ക്വാറൻറീനിൽ പോകണം ചങ്ങരംകുളം: കോവിഡ് സ്ഥിരീകരിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനും ലോട്ടറി കച്ചവടക്കാരനുമായി സമ്പര്‍ക്കമുള്ളവർക്ക്​ ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ്​ നിർദേശം. ആല​ങ്കോട് ലോട്ടറി കച്ചവടക്കാരൻ, കോക്കൂർ പാലച്ചുവട് സ്വദേശി എന്നിവർക്കാണ്​ രോഗം. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുക്കൂട്ട സ്വദേശിയോടൊപ്പം 25ന് ഉച്ചക്ക്​ രണ്ടിന്​ മുടിവെട്ടാനെത്തിയ കോക്കൂർ ബാർബർ ഷോപ്പിൽ 25 മുതൽ സന്ദർശനം നടത്തിയവരും ക്വാറൻറീനിൽ ​പ്രവേശിക്കണം. ഇയാൾ ജൂൺ 25ന്​ മൂന്നിനും നാലിനും ഇടയിൽ കോക്കൂർ ഭാഗത്തുനിന്ന്​ വന്ന് താടിപ്പടിയിലുള്ള ആദ്യത്തെ പെട്രോൾ പമ്പിൽനിന്ന്​ പെട്രോൾ അടിച്ചിരുന്നതിനാൽ അന്ന് പമ്പിൽ സന്ദർശനം നടത്തിയവരും പമ്പ് ജീവനക്കാരുമായി സമ്പർക്കത്തിൽ കഴിഞ്ഞവരും 28 ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം. കോവിഡ് സ്ഥിരീകരിച്ച ആല​ങ്കോട്​ സ്വദേശി ജൂ​ൈല അഞ്ചിന്​ സൺറൈസ് ആശുപത്രിയിൽ മരിച്ച ആല​ങ്കോട് സ്വദേശിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുവരുന്നതിനും സംസ്കാര ചടങ്ങിനും ഇയാൾ പങ്കെടുത്തിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story