Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടെലിവിഷൻ വിതരണം

ടെലിവിഷൻ വിതരണം

text_fields
bookmark_border
ശ്രീകണ്​ഠപുരം: മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, പഞ്ചായത്തിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കുള്ള ടെലിവിഷ​ൻെറ ആദ്യഘട്ട വിതരണോദ്ഘാടനം നടത്തി. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. വ്യാപാരി ഏകോപന സമിതിയിൽനിന്ന്​ കൂട്ടരാജി ശ്രീകണ്​ഠപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്​ഠപുരം നിർവാഹക സമിതിയിൽനിന്ന് എട്ടുപേർ രാജിവെച്ചു. സഹദ് സാമ, സി. നാസർ, സി.പി. റഷീദ്, സാദിഖ്, സജീർ, ഷംസീർ, ഇ.പി. അൻഷാദ്, യു. പ്രദീപൻ എന്നിവരാണ് രാജിവെച്ചത്. യൂനിറ്റിൽ സംസ്ഥാന -ജില്ല നേതൃനിരയിലുള്ളവരുണ്ടായിട്ടും പ്രദേശത്തെ വ്യാപാരികളുടെ പ്രശ്​നത്തിൽ ഇടപെടുന്നില്ലെന്നാരോപിച്ചാണ് രാജി. രാജിക്കത്ത് യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജിക്ക് കൈമാറി. രാജിവെച്ചവരിൽ സി. നാസർ യൂത്ത് വിങ് സെക്രട്ടറിയും സഹദ് ട്രഷററുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story