Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​ ചട്ടം മറന്ന്...

കോവിഡ്​ ചട്ടം മറന്ന് ആരോഗ്യ സർവേ പ്രവർത്തകർ

text_fields
bookmark_border
മാഹി: ആരോഗ്യ സർവേ നടത്താൻ നിയോഗിച്ച മാഹി വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാർ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിന് മുന്നിൽ ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നത് ചട്ടം മറന്നാണെന്ന് വിലയിരുത്തൽ. തിങ്കളാഴ്​ച രാവിലെ എട്ടിനാണ് സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസെത്തി ശാരീരിക അകലം പാലിക്കണമെന്ന് നിർദേശം നൽകി. കോവിഡ് പ്രതിരോധ ബോധവത്​കരണമടക്കം നടത്തേണ്ടവർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്​ചയാണ് ഇതിന് കാരണമായതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story