Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ലക്ഷ്യമണയുവാൻ'...

'ലക്ഷ്യമണയുവാൻ' യുട്യൂബ് റിലീസ്

text_fields
bookmark_border
ശ്രീകണ്​ഠപുരം: കോവിഡ് പശ്ചാത്തലത്തിൽ ശ്രീകണ്​ഠപുരം പൊലീസ് ഒരുക്കിയ പ്രതിരോധ ഗാനം ചെയ്​തു. ശ്രീകണ്​ഠപുരം സ്​​േറ്റഷനിൽ കൂട്ടുംമുഖം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. അഞ്ജു മാത്യുവും പൊലീസ് ഇൻസ്‌പെക്​ടർ ഇ.പി. സുരേശനും ചേർന്ന് നിർവഹിച്ചു. ഗാനത്തി‍ൻെറ പ്രകാശനം കഴിഞ്ഞയാഴ്​ച കണ്ണൂരിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ നിർവഹിച്ചിരുന്നു. ലോക്​ഡൗണിൽ ഇളവ് വന്നതോടെ ജനങ്ങൾ ജാഗ്രതയും കരുതലും കൈവെടിയരുതെന്നും ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശം നൽകുന്നതാണ് ഗാനം. ദൂരെ നാടുകളിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ ഉൾപ്പെടെ ഒറ്റപ്പെടുത്തരുതെന്നും അവരുടെ വേദനകളിൽ ആശ്വാസം പകരണമെന്നും ഗാനത്തിലൂടെ ആവശ്യപ്പെടുന്നു. പൊലീസുകാരും ആരോഗ്യ പ്രവർത്തകരും മറ്റും അഭിനയിച്ച് പ്രതിരോധ പ്രവർത്തനങ്ങളും ശ്രീകണ്​ഠപുരം മേഖലയിലെ പ്രകൃതി ഭംഗിയും ചേർത്താണ് ഗാനം ചിത്രീകരിച്ചത്. ഗാനരചന, സംവിധാനം എന്നിവ ശ്രീകണ്​ഠപുരം എസ്.ഐ എൻ. രാധാകൃഷ്​ണനും സംഗീതം രാഘവൻ ബ്ലാത്തൂരും ആലാപനം പിന്നണി ഗായകൻ ബിജു നാരായണനും നിർവഹിച്ചു. ഗാനത്തി‍ൻെറ ആമുഖഭാഷണം നടൻ മോഹൻലാലും നിർവഹിച്ചു. ആർ.കെ പ്രൊഡക്​ഷ​ൻെറ ബാനറിൽ ശ്രീകണ്​ഠപുരം പൊലീസാണ് ഗാനം നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story