Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവി‍െൻറ കൊല:...

യുവാവി‍െൻറ കൊല: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാവി‍ൻെറ കൊല: രണ്ടുപേർ അറസ്​റ്റിൽ കൂത്തുപറമ്പ്: തൊടീക്കളത്തെ സി.പി.എം പ്രവർത്തകൻ പി. രാഗേഷ് വെട്ടേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേരെ കണ്ണവം പൊലീസ് അറസ്​റ്റ്​ ചെയ്​തു. തൊടീക്കളം യു.ടി.സി കോളനിക്ക് സമീപത്തെ പറമ്പത്ത് വീട്ടിൽ ടി. രവീന്ദ്രൻ (35), ഇയാളുടെ സഹോദരീ ഭർത്താവ്​ പി. ബാബു (32) എന്നിവരെയാണ് കണ്ണവം സി.ഐ അറസ്​റ്റ്​ ചെയ്​തത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്​തു. കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ട രാഗേഷി​ൻെറ സുഹൃത്തുക്കളാണ് ഇരുവരും. സംഭവത്തിൽ രാഷ്​ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ണവം സി.ഐ കെ. സുധീർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്തു​െവച്ച് ഞായറാഴ്ച പുലർച്ച 6.30ഓടെ പ്രതികൾ രാഗേഷിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story