Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:59 PM IST Updated On
date_range 6 July 2020 9:59 PM ISTഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
text_fieldsbookmark_border
മഞ്ചേരി: കിഴിശ്ശേരിയില്‍ ഭാര്യയെ മഴുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. കുഴിയംപറമ്പ് പുറ്റമണ്ണ ഉലാം അലിക്കാണ് (56) ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. അഹമ്മദ് കോയ ശിക്ഷ വിധിച്ചത്. പിതാവ് ഉമ്മയെ കൊലപ്പെടുത്തുന്നത് നേരില്‍ കെണ്ടന്ന കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണായകമായി. 2017 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി ഖദീജയാണ് (46) കൊല്ലപ്പെട്ടത്. പ്രതിക്ക് ഭാര്യയിൽ സംശയം പതിവായിരുന്നു. സംഭവദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി ഖദീജയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇവരെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വെച്ച് മഴുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 42 സാക്ഷികളില്‍ 23 പേരെ വിസ്തരിച്ചു. എട്ട് തൊണ്ടിമുതലുകളും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story