Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥലമെടുപ്പ്​ നടപടി...

സ്ഥലമെടുപ്പ്​ നടപടി ഹൈകോടതി തടഞ്ഞു

text_fields
bookmark_border
തിരൂരങ്ങാടി: കോവിഡ്​ നിയ​ന്ത്രണങ്ങൾ സർക്കാർ കർശനമാക്കുന്നതിനിടെ നടന്ന ദേശീയപാത സ്ഥലമെടുപ്പ്​ സർവേ ഹൈകോടതി തടഞ്ഞു. മുപ്പതിലധികം ഉദ്യോഗസ്ഥരും നൂറിൽപരം നിയമപാലകരും ചേർന്ന് വെന്നിയൂർ, കരിമ്പിൽ അടക്കമുള്ള പ്രദേശങ്ങളിൽ നടത്തുന്ന സർവേ നടപടിയാണ്​ ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുഷ്​താഖ് തടഞ്ഞത്​. സാമൂഹിക അകലം പാലിക്കാതെയെത്തിയ പൊലീസ് സംഘത്തോട് കോവിഡ് ഭീതി ചൂണ്ടിക്കാട്ടിയതിന്​ ഭിന്നശേഷിക്കാനായ വെന്നിയൂർ സ്വദേശി നൗഷാദിനെ മർദിക്കുകയും ബലം പ്രയോഗിച്ച് വീട്ടിൽനിന്ന്​ പുറത്താക്കുകയും ചെയ്​തിരുന്നു. ഇതടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കി സമർപ്പിച്ച ഹരജിയിലാണ്​ കോടതി നടപടി. അതിനിടെ, തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷൻ, കലക്ടർ, പൊലീസ് കംപ്ലയിൻറ്​ അതോറിറ്റി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് നൗഷാദ് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story