Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം...

ദേശീയപാത വികസനം .......... ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അളവെടുപ്പ്; പ്രതിഷേധിച്ച യുവാവിന് പൊലീസ്​ മർദനം

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്​ ഭൂമി അക്വയർ ചെയ്യാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ​ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അളവെടുപ്പ്. തിങ്കളാഴ്​ച രാവിലെ മുതൽ വെന്നിയൂർ, കാച്ചടി, കരിമ്പിൽ, കക്കാട് ഭാഗങ്ങളിലാണ് അളവെടുപ്പ് നടന്നത്. മുമ്പ്​ പൂർത്തിയാക്കിയ സർവേ നടപടികളിലെ അപാകത പരിഹരിക്കാനാണ്​ വൻ പൊലീസ് സന്നാഹത്തോടെ സംഘമെത്തിയത്. ​െഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍കുമാറി​ൻെറ നേതൃത്വത്തിൽ മുപ്പതോളം റവന്യൂ ഉദ്യോഗസ്ഥരും മലപ്പുറം ഡിവൈ.എസ്.പി പി.സി. ഹരിദാസി​ൻെറ നേതൃത്വത്തിൽ നൂറോളം പൊലീസുകാരുമാണ് സാമൂഹിക അകലം പോലും പാലിക്കാതെ വീടുകൾ കയറിയിറങ്ങി സർവേ നടത്തിയത്​. പ്രതിഷേധവുമായെത്തിയ ആക്​ഷൻ കൗൺസിൽ ജില്ല കൺവീനറും ഭിന്നശേഷിക്കാരനുമായ നൗഷാദ് വെന്നിയൂരിനെ പൊലീസ് മർദിക്കുകയും മുഖത്തടിക്കുകയും ചെയ്തു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുന്നതിനിടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അളവെടുപ്പ്​ നടത്തുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രദേശത്തെ വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുണ്ടെന്ന്​ നാട്ടുകാർ പറയുന്നു. വൻ പൊലീസ്​, ഉദ്യോഗസ്ഥ സംഘം വീടുകൾ കയറിയിറങ്ങുന്നത് പ്രായമായവർക്കും കുട്ടികൾക്കും മറ്റും രോഗബാധക്ക് കാരണമായേക്കുമെന്നാണ്​ ആശങ്ക. പ്രതിഷേധം വകവെക്കാതെ സർവേ നടപടികൾ പൂർത്തീകരിച്ചാണ്​ ഉദ്യോഗസ്ഥർ മടങ്ങിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story