Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:51 PM IST Updated On
date_range 6 July 2020 9:51 PM ISTകോവിഡ് കെയർ സെൻററിൽ സൗകര്യമില്ലെന്ന്
text_fieldsbookmark_border
കോവിഡ് കെയർ സൻെററിൽ സൗകര്യമില്ലെന്ന് കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് കോവിഡ് കെയർ സൻെററായി പ്രവർത്തിക്കുന്ന ഉദരംപൊയിൽ അലബാമ ഇൻറർനാഷനൽ സ്കൂളിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ സൗകര്യമില്ലെന്ന് പരാതി. വളൻറിയർമാരോ മറ്റ് പഞ്ചായത്ത് അംഗങ്ങളോ ജീവനക്കാരോ ക്വാറൻറീൻ സൻെററിൽ എത്തിനോക്കാറുമില്ലെന്ന് ആക്ഷേപമുണ്ട്. പതിനഞ്ചോളം പ്രവാസികളാണ് ഇവിടെ കഴിയുന്നത്. ഇവർക്ക് താമസവും ഭക്ഷണമടക്കമുള്ള സൗകര്യമൊരുക്കുന്നത് വാർഡ് അംഗം എം.എ. ഹമീദാണ്. രണ്ട് മാസത്തോളമായി ഇത് പ്രവർത്തിക്കുന്നു. അമ്പേതാളം പേർ ഇതിനോടകം ഇവിടെ ക്വാറൻറീനിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ക്വാറൻറീൻ കേന്ദ്രത്തിലേക്ക് പ്രവാസികൾ വരുന്നത് മിക്കവാറും പാതിരാത്രിക്കുശേഷമായിരിക്കും. ഇവരെ എത്തിക്കുകയും ദിനേന വേണ്ട ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും ഹമീദ് മാത്രമാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹോട്ടലിൽ ഭക്ഷണം ഏൽപിച്ചിരിക്കുകയാണ്. തൊട്ടടുത്ത കാളികാവിലെ വാഫി കോളജിലെ സൻെററിൽ കാളികാവ് പഞ്ചായത്ത് മുൻകൈ എടുത്ത് ഭക്ഷണത്തിന് സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് ആർ.ആർ.ടി വളൻറിയർമാർ അവിടെ സ്ഥിരമായി സേവനസന്നദ്ധരായി സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, ഉദരംപൊയിലിലിൽ സ്ഥിരമായി വളൻറിയർ സേവനമില്ല. പഞ്ചായത്ത് ഇടപെടലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാളികാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ സേവനമുണ്ട്. പുല്ലങ്കോട് മല വാരത്തിന് താഴെ സ്ഥിതിചെയ്യുന്ന അലബാമയിലേക്ക് രാത്രികാലങ്ങളിൽ എത്തിപ്പെടാൻ ഏറെ സാഹസമാണ്. Kkv alabama ചോക്കാട് ഉദരംപൊയിലിലെ അലബാമ സ്കൂൾ ദുരിതംതീർത്ത് അഞ്ചാംമൈൽ ആനമുണ്ട റോഡിൽ വെള്ളക്കെട്ട് പൂക്കോട്ടുംപാടം: അഞ്ചാംമൈൽ ആനമുണ്ട റോഡിലെ വെള്ളെക്കട്ട് വാഹനയാത്രികർക്കും കാൽനടക്കാർക്കും ദുരിതമാവുന്നു. വെള്ളക്കെട്ടിനടിയിൽ വലിയ കുഴികൾ രൂപപ്പെടാൻ തുടങ്ങിയതോടെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാർഡ് അംഗത്തെ പലതവണ സമീപിച്ചെങ്കിലും നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 30ലധികം കുടുംബങ്ങൾക്ക് ആശ്രയമായ ഈ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി സുഗമമായ യാത്രാസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് ഇരുവശവും മതിലുകൾ നിർമിച്ചതിനാൽ ജലം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. PPM2 Ancham mile Anamunda Road_1 അഞ്ചാംമൈൽ ആനമുണ്ട റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story