Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:51 PM IST Updated On
date_range 6 July 2020 9:51 PM ISTഫെഡറേഷൻ ഒാഫ് ദ ഡെഫ് നേതൃയോഗം
text_fieldsbookmark_border
പാലക്കാട്: ബധിരമൂകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ദ ഡെഫ് സൈൻ അവയർനസ് ജില്ല നേതൃയോഗം ചേർന്നു. ജില്ല ചെയർമാൻ കെ. ഷാക്കിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ സംഘടനയിൽ അംഗത്വമുള്ള പ്രയാസമനുഭവിക്കുന്നവരുടെ മക്കൾക്ക് പഠന ഉപകരണങ്ങൾ നൽകാനും ഭിന്നശേഷി വിഭാഗത്തിൽപെട്ട മരുന്നിനും ചികിത്സക്കും ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ സഹായം നൽകാനും തീരുമാനിച്ചു. എ. ആഷിഫ് ഹാലിം അധ്യക്ഷത വഹിച്ചു. ടി.എ. രാംശങ്കർ, എൻ.എ. എബിൻ, വി. ജോബി, പി. അബു, ബേബി ജോയ് എന്നിവർ സംസാരിച്ചു. --------------- ഉന്നതപഠന സഹായം: അപേക്ഷ ആഗസ്റ്റ് 31 വരെ പാലക്കാട്: സംസ്ഥാന കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍നിന്ന് 2020-21 അധ്യയനവര്‍ഷത്തിലെ എസ്.എസ്.എല്‍.സി, ഉന്നത പഠനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 31 വരെ ജില്ല ഓഫിസില്‍ അപേക്ഷ നല്‍കാം. ---------- െഗസ്റ്റ് അധ്യാപക ഒഴിവ് തൃത്താല: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ജൂലൈ 16ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സിന് ജൂലൈ 16 ഉച്ചക്ക് രണ്ടിനും ഹിന്ദി, അറബിക് വിഷയങ്ങള്‍ക്ക് ജൂലൈ 17ന് രാവിലെ പത്തിനും അഭിമുഖത്തിന് നടക്കും. ഫോണ്‍: 04662270353 --------- എന്‍.എച്ച്.എം: അഭിമുഖം എട്ടുമുതല്‍ പാലക്കാട്: എന്‍.എച്ച്.എമ്മിനുകീഴില്‍ വിവിധ തസ്തികകളിലേക്ക് ഇമെയില്‍ മുഖേന ജൂണ്‍ 28ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിച്ചവരുടെ അഭിമുഖം ജൂലൈ എട്ടുമുതല്‍ പത്തുവരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. -------- വ്യവസായ വകുപ്പ് ടി.വി വിതരണം ചെയ്തു പാലക്കാട്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വകുപ്പ് 47 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജമോഹന്‍, ഡി.ഡി.ഇ കെ. കൃഷ്ണന് ടി.വി കൈമാറി. ഒന്നാംഘട്ടത്തില്‍ 125 ടി.വിയും രണ്ടാം ഘട്ടത്തില്‍ 102 ടി.വിയും വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story