Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായ്പ പ്രഖ്യാപനവും...

വായ്പ പ്രഖ്യാപനവും പ്രളയധന സഹായ വിതരണവും

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം കുടുംബശ്രീയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ 100 ശതമാന പൂർത്തീകരണ പ്രഖ്യാപനവും വനിത കാർഷിക യൂനിറ്റിനുള്ള പ്രളയ ധനസഹായ വിതരണവും നടന്നു. ബ്ലോക്ക് തലത്തിൽ ഒന്നും ജില്ലതലത്തിൽ എട്ടാം സ്ഥാനവുമാണ് അമരമ്പലം കുടുംബശ്രീക്കുള്ളത്. അമരമ്പലം ഗ്രാമ പഞ്ചായത്തിലെ 302 അയൽക്കൂട്ടങ്ങളിലെ 3543 കുടുംബങ്ങൾക്ക് 2.92 കോടി രൂപയാണ് വിതരണം നടത്തിയത്. കഴിഞ്ഞ പ്രളയത്തിൽ കൃഷി നഷ്​ടപ്പെട്ട വനിത കാർഷിക സംഘത്തിന് 20,000 രൂപ ധനസഹായവും ഗൃഹോപകരണങ്ങൾ നശിച്ചതിൽ മൂന്ന് കുടുംബങ്ങൾക്ക് പലിശരഹിത വായ്പയുടെ 16,866 രൂപയുടെ പലിശ സബ്സിഡി വിതരണവും നടന്നു. പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മുനീഷ കടവത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ ഒടുങ്ങിൽ ഷാജി, പി.എം. ബിജു, അനീഷ് കവളമുക്കട്ട, ഫാത്തിമ നസീറ, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ അബ്​ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. PPM3 Kovid vaypa prakhyapam P.V.Anvar MLA_1 അമരമ്പലത്ത് മുഖ്യമന്ത്രി സഹായഹസ്തം വായ്പ പൂർത്തീകരണ പ്രഖ്യാപനം പി.വി. അൻവർ എം.എൽ.എ നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story