Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:49 PM IST Updated On
date_range 6 July 2020 9:49 PM ISTസി.ബി.എസ്.ഇ വെബിനാറുകൾക്ക് തുടക്കം
text_fieldsbookmark_border
പൂക്കോട്ടുംപാടം: മലപ്പുറം സെൻട്രൽ സഹോദയ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നടത്തുന്ന വിവിധ വിഷയങ്ങളിലുള്ള വെബിനാറുകൾക്ക് തുടക്കം. തിരുവനന്തപുരം സി.ബി.എസ്.ഇ സൻെറർ ഓഫ് എക്സലൻസ് മേധാവി മനീഷ് കുമാർ ത്യാഗി നേതൃത്വം നൽകി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജയ്മോൻ മേലേയ്കുടി മോഡറേറ്ററായി. വെമ്പിനാറിന് ഡോ. എൻ.പി. ദിവ്യ നേതൃത്വം നൽകി. സി.ബി.എസ്.ഇ സിറ്റി കോഓഡിനേറ്റർ ഡോ. കെ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.ജെ. റോബിൻസൺ മോഡറേറ്ററായി. മൂന്നാം ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിന് ദേശീയ അധ്യാപക അവാർഡ് ജേതാവും സി.ബി.എസ്.ഇ അധ്യാപക പരിശീലകയുമായ ലതാ പ്രകാശ് നേതൃത്വം നൽകി. സഹോദയ പ്രസിഡിൻറ് പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഫാ. ലിേൻറഷ് ആൻറ മോഡറേറ്ററായി. നാലാം ദിവസം രക്ഷിതാക്കൾക്ക് സംഘടിപ്പിച്ച വെബിനാറിന് പാരൻറിങ് വിദഗ്ധൻ സെബിൻ പി. വർഗീസ് നേതൃത്വം നൽകി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംസ്ഥാന ട്രഷററും ഇടുക്കി സഹോദയ പ്രസിഡൻറുമായ ഫാ. ബിജു വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ എസ്.എം.എ ജില്ല സെക്രട്ടറി മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. റസിന ലത്തീഫ് മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story