Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:47 PM IST Updated On
date_range 6 July 2020 9:47 PM ISTകൈത്താങ്ങേകാം ഇൗ കുടുംബത്തിന്
text_fieldsbookmark_border
തളിപ്പറമ്പ്: ഒരുമാസം മുമ്പ് ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് ഭാര്യയും പിഞ്ചുമക്കളും അടങ്ങുന്ന നിർധന കുടുംബം ലക്ഷങ്ങളുടെ കടബാധ്യതയുമായി ജീവിതം വഴിമുട്ടിയ നിലയിൽ. പരിയാരം ഏമ്പേറ്റ് നരിമടയിലെ ഒ.എ. സിൽജയും കുടുംബവുമാണ് ജീവിക്കാനായി കനിവ് തേടുന്നത്. ഇവരെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ജൂൺ 16നാണ് പരിയാരം ഏമ്പേറ്റ് നരിമടയിലെ കെ. പ്രമോദ് െഡങ്കിയും ഹൃദയാഘാതവും മൂലം മരിച്ചത്. പെയിൻറിങ് കലാകാരനായിരുന്ന പ്രമോദിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിൻെറ മരണത്തോടെ ബാധ്യത ഭാര്യയുടെയും മൂന്ന് പെൺകുട്ടികളുടെയും ചുമലിലായി. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇവർ. കാഴ്ചശക്തി കുറഞ്ഞ സിൽജയുടെ അമ്മയും ഇവർക്കൊപ്പമുണ്ട്. തകർന്നുവീഴാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. നേരത്തെ ഒരു വസ്ത്രാലയത്തിൽ ജീവനക്കാരിയായിരുന്ന സിൽജക്ക് ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടു. കടബാധ്യതക്കുപുറമെ കുട്ടികളുടെ പഠനവും വഴിമുട്ടിയിരിക്കുകയാണ്. കുടുംബത്തെ സഹായിക്കാൻ വാർഡ് മെംബർ പി.വി. സുരേഷ് ചെയർമാനും ഇ. തമ്പാൻ കൺവീനറുമായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. സഹായ കമ്മിറ്റിയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 42372010001384. ഐ.എഫ്.എസ്.സി: SYNB 0004237 ..............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story