Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:36 PM IST Updated On
date_range 6 July 2020 9:36 PM ISTകവിമണ്ഡലം സ്ഥാപകദിന സംഗമം
text_fieldsbookmark_border
പയ്യന്നൂർ: കവിമണ്ഡലം കേന്ദ്രസമിതി പതിനഞ്ചാം സ്ഥാപക ദിനത്തിൽ ഓൺലൈൻ സംഗമം നടത്തി. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാടൻകല അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ രാമകൃഷ്ണൻ കണ്ണോം ആമുഖഭാഷണം നടത്തി. ഭാരവാഹികളായ പി.വി. മധുസൂദനൻ, വെദിരമന വിഷ്ണു നമ്പൂതിരി, കൈലാസ് പയ്യന്നൂർ, ശങ്കരൻ കോറോം, മല്ലപ്പള്ളി രാഘവൻ നമ്പ്യാർ, ബാലകൃഷ്ണൻ കാറമേൽ എന്നിവർ സംസാരിച്ചു. സർഗസല്ലാപത്തിൽ ബാബു കോടഞ്ചേരി, എം.പി. കൃഷ്ണൻ, പി. കുമാരൻ, ദിവാകരൻ മാവിലായി, ആർ. പലേരി, നാരായണൻ ചെറുപഴശ്ശി, ഉണ്ണികൃഷ്ണൻ നമ്പീശൻ പയ്യന്നൂർ, കെ.വി. അനില, പി.ടി. തമ്പി, പ്രശാന്ത് കണ്ണോം, കെ.എം.ബി തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ-കാസർകോട് ജില്ലതല കവിതാലാപന മത്സരത്തിൽ അനുരാജ് മനോജ്, കെ.വി. ചേതന (ഹൈസ്കൂൾ), നന്ദകിഷോർ, അമയ് വിഷ്ണു (യു.പി) എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story