Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ഡി.എഫ് ടെക്സ്​റ്റ്​...

പി.ഡി.എഫ് ടെക്സ്​റ്റ്​ ബുക്ക് വിതരണംചെയ്ത് ഫ്രറ്റേണിറ്റി പ്രതിഷേധം

text_fields
bookmark_border
പാലക്കാട്: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസം പിന്നിട്ടിട്ടും പഠിക്കാനായി പാഠപുസ്തകങ്ങളെത്തിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ലയിൽ വിവിധയിടങ്ങളിൽ വിദ്യാർഥികൾക്ക് പി.ഡി.എഫ് ടെക്സ്​റ്റ്​ ബുക്കുകൾ വിതരണം ചെയ്​തു. ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം മണ്ഡലം കമ്മിറ്റികളാണ് പി.ഡി.എഫ് പുസ്തകങ്ങൾ നൽകിയത്. നിലവിൽ ജില്ലയിൽ പകുതിയോളം വിദ്യാർഥികൾക്ക് മാത്രമേ പാഠപുസ്തകങ്ങൾ ലഭ്യമായിട്ടുള്ളൂവെന്നും പുസ്തകം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ എടുത്ത ഭാഗങ്ങൾ പഠിക്കാൻ സാധിക്കുന്നില്ലെന്നും ജില്ല സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. മുഴുവൻ വിദ്യാർഥികൾക്കും ഉടൻ പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. Photo: p3fratenity ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസം പിന്നിട്ടിട്ടും പാഠപുസ്തകങ്ങളെത്തിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ആലത്തൂരിൽ വിദ്യാർഥികൾക്ക് പി.ഡി.എഫ് ടെക്​സ്​റ്റ്​ ബുക്കുകൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story