Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലവെള്ളപ്പാച്ചിലിൽ...

മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപ്പോയി

text_fields
bookmark_border
കല്ലടിക്കോട്: മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്ന്​ പാലം ഒഴുകിപ്പോയി. മൂന്നേക്കർ-മീൻവല്ലം റോഡിൽ വട്ടപ്പാറ തോടിന് കുറുകെയുണ്ടായിരുന്ന കലുങ്കാണ്​ തകർന്നത്​. തുടർന്ന്​ കലുങ്കിന് താഴെ സജ്ജമാക്കിയിരുന്ന താൽക്കാലിക പാലം ഒഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്​ അടിയിലൂടെ കോൺക്രീറ്റ് പൈപ്പിട്ട് മണ്ണ് നിറച്ച് കല്ല് പാകിയാണ്​ താൽക്കാലിക പാലം നിർമിച്ചിരുന്നത്​. പാലം ഒഴുകിപ്പോയതോടെ മീൻവല്ലം, വട്ടപ്പാറ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. മീൻവല്ലം വെള്ളച്ചാട്ടം, പവർ ഹൗസ്, മീൻവല്ലം, വട്ടപ്പാറ പ്രദേശവാസികൾക്ക് മൂന്നേക്കർ, കരിമ്പ, കല്ലടിക്കോട് ഭാഗത്തേക്ക്‌ വരാനുള്ള ഏക റോഡാണിത്. pew palam: മീൻവല്ലം-വട്ടപ്പാറ റോഡിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ പാലം സർവിസ്​ പുനരാരംഭിച്ചു മംഗലംഡാം: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ചൂരുപാറ-വടക്കഞ്ചേരി, കടപ്പാറ-വടക്കഞ്ചേരി സർവിസുകൾ പുനരാരംഭിച്ചു. മലയോര മേഖലകളിലേക്കുള്ള ബസ് സർവിസ് നിന്നതോടെ മേഖലയിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായിരുന്നു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഇടപെടലിനെ തുടർന്നാണ്​ സർവിസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിന്​ മംഗലംഡാം ടൗണിലെത്തിയ ബസിന് വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുമാവലി മോഹൻദാസ് സ്വീകരണം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story