Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:32 PM IST Updated On
date_range 6 July 2020 9:32 PM ISTമൂന്ന് വയസ്സുകാരന് ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ്
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ തിങ്കളാഴ്ച 33 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴുപേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. രോഗം സ്ഥിരീകരിച്ചവർ: ------------ ചെന്നൈയിൽനിന്ന് വന്ന തിരുമിറ്റക്കോട് സ്വദേശിനി (35 വയസ്സ്), മഹാരാഷ്ട്രയിൽനിന്ന് എത്തിയ കഞ്ചിക്കോട് സ്വദേശികളായ സ്ത്രീ (31), പുരുഷൻ (34), സൗദിയിൽനിന്ന് വന്ന തിരുവേഗപ്പുറ സ്വദേശിയായ ബാലൻ (മൂന്ന്), സൗദിയിൽനിന്ന് വന്ന് ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ, ദുബൈയിൽനിന്ന് വന്ന കുലുക്കല്ലൂർ സ്വദേശി (30), ബഹ്റൈനിൽനിന്ന് വന്ന വടക്കഞ്ചേരി സ്വദേശി (50), ഖത്തറിൽനിന്ന് വന്ന കണ്ണമ്പ്ര സ്വദേശി (29). ഒരാൾക്ക് സമ്പർക്കത്തിലൂടെ --------- ആനക്കര കുമ്പിടി സ്വദേശിയായ 65കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story