Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്രുതകർമ സമിതികൾക്ക്...

ദ്രുതകർമ സമിതികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തന പരിശീലനം നൽകും

text_fields
bookmark_border
ചേളന്നൂർ: കോവിഡ്​ പ്രതിരോധ പ്രവർത്തനം സജീവമാക്കുന്നതി​ൻെറ ഭാഗമായി ആർ.ആർ.ടി അംഗങ്ങൾക്ക് പരിശീലനം നൽകാൻ തീരുമാനം. നിലവിൽ ചേളന്നൂർ പഞ്ചായത്തിൽ എസ്.എൻ.ജി കോളജിലെ പെൺകുട്ടികളുടെ താമസകേന്ദ്രമാണ് നിരീക്ഷണ കേ​ന്ദ്രമാക്കിയിട്ടുള്ളത്. ബാധിതരുടെ എണ്ണം കൂടുന്ന മുറക്ക് പ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനാണ് ഒരു വാർഡിൽ നിന്ന് എട്ട് ആർ.ആർ.ടി പ്രവർത്തകർക്ക് പരിശീലനം നൽകാൻ തീരുമാനമായത്. അംഗൻവാടി ടീച്ചർ, ആശാ വർക്കർ സി.ഡി.എസ് അംഗം, മറ്റ് അഞ്ച് ആർ.ആർ.ടി പ്രവർത്തകർ എന്നിവർക്കാണ് പരിശീലനം നൽകുക. നിലവിൽ മൂന്നുപേരാണ് നിരീക്ഷണ കേന്ദ്രത്തിൽ ഉള്ളതെന്നും പരിശീലനം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ പറഞ്ഞു. പല വാർഡുകളും ആർ.ആർ.ടി യോഗം ചേർന്നു. പ്രവർത്തനങ്ങളിലേക്കായി കൂടുതൽ ജീവനക്കാരെ അനുവദിക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story