Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:49 AM IST Updated On
date_range 6 July 2020 1:49 AM ISTതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
കോഴിക്കോട്: 42 വർഷത്തെ തുടർച്ചയായ ഇടത് മുന്നണിയുടെ കോർപറേഷൻ ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്ഥിതിവിശേഷത്തിലേക്ക് എത്തിയെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസി. അസ്ലം ചെറുവാടി പറഞ്ഞു. വാർഡ്തല ഇലക്ഷൻ കമ്മിറ്റി കൺവീനർമാരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. ജില്ല ഇലക്ഷൻ കൺവീനർ സാലിഹ് കൊടപ്പന, ജില്ല െസക്രട്ടറി മുസ്തഫ പാലാഴി, സൗത്ത് മണ്ഡലം പ്രസിഡൻറ് പി.അലി എന്നിവർ സംസാരിച്ചു. കോർപറേഷൻ ജനറൽ കൺവീനർ അയ്യൂബ് കുറ്റിച്ചിറ സ്വാഗതവും കൺവീനർ കെ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story