Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറൻറീൻ ലംഘനം:...

ക്വാറൻറീൻ ലംഘനം: പ്രവാസിക്കെതിരെ കേസ്

text_fields
bookmark_border
ചാ​രും​മൂ​ട്: ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​ൻ വീ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ഇ​ട​പ്പോ​ണി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ക്വാ​റ​ൻ​റീ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യി നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ വി.​ആ​ർ. ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. സൗ​ദി​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ സ്വ​ന്തം വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മു​ള്ള​താ​യി അ​റി​യി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ദ്യ​പി​ച്ച് ബ​ഹ​ളം​െ​വ​ച്ച​താ​യു​ള്ള പ​രാ​തി പൊ​ലീ​സി​നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ല​ഭി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story