Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:45 AM IST Updated On
date_range 6 July 2020 1:45 AM ISTട്രക്കുകളിലെ ഡ്രൈവേഴ്സ് കാബിൻ സ്കാനിങ്: വസ്തുത പരിശോധനക്ക് അഭിഭാഷക കമീഷൻ
text_fieldsbookmark_border
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെത്തുന്ന ട്രക്കുകൾ ഡ്രൈവ് ത്രൂ മാതൃകയിൽ എക്സ് റേ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കുന്നത് ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോയെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി അഭിഭാഷക കമീഷനെ നിയമിച്ചു. യുനൈറ്റഡ് കണ്ടെയ്നർ ടെർമിനൽ ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷൻെറ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിൻെറ ഉത്തരവ്. ഹരജിയിൽ ഉന്നയിക്കുന്ന ആശങ്കകൾ സംബന്ധിച്ച് പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. തൃശൂരിലെ ഡയറക്ടറേറ്റ് ഒാഫ് റേഡിയേഷൻ സേഫ്റ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ സഹായത്തിനു നിയോഗിക്കണം. കണ്ടെയ്നർ ടെർമിനൽ അധികൃതരും ദുൈബ പോർട്ട് വേൾഡും പരിശോധനയുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ജൂലൈ 23ന് പരിഗണിക്കാൻ മാറ്റി. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ഉൾപ്പെടെയുള്ള അധികൃതരുടെ അനുമതിയോടെയാണ് സ്കാനർ സ്ഥാപിച്ചതെന്നും ടെർമിനൽ അധികൃതരും ദുബൈ പോർട്ട് വേൾഡും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യം പരിശോധിക്കാൻ അഭിഭാഷക കമീഷനെ നിയോഗിക്കാൻ ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവേഴ്സ് കാബിൻ ഉൾപ്പെടെ സ്കാൻ ചെയ്യുന്നതുമൂലം ഡ്രൈവർമാർക്ക് തുടർച്ചയായി എക്സ് റേ റേഡിയേഷൻ ഏൽക്കേണ്ടി വരുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story