Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:43 AM IST Updated On
date_range 6 July 2020 1:43 AM ISTവലിയങ്ങാടിയിൽ കടകൾ പ്രവർത്തിക്കും
text_fieldsbookmark_border
കോഴിക്കോട്: ശക്തമായ മുൻകരുതലോടെ കോഴിക്കോട് വലിയങ്ങാടിയിലെ കടകൾ തിങ്കളാഴ്ച തുറന്നുപ്രവർത്തിക്കുമെന്ന് കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ െസക്രട്ടറി പി.എം. ബഷീർ അഹമ്മദ് അറിയിച്ചു. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് കടകൾ പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം ആഭിമുഖ്യത്തിൽ ചേർന്ന യോഗ തീരുമാനങ്ങൾ കർശനമായി നടപ്പാക്കിയാവും പ്രവർത്തിക്കുക. ഇത് പ്രകാരം അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ബീച്ച് റോഡ് വഴി മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. ഇതിനായി അസോസിയേഷൻ നിരീക്ഷണ സംവിധാനം നേരത്തേ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടുവരെ മാത്രമാണ് അന്തർസംസ്ഥാന ലോറികൾക്ക് പ്രവേശനമനുവദിക്കുക. റെയിൽവേ സ്േറ്റഷൻ വഴി വാഹനങ്ങളുടെ പ്രവേശനം തടയും. ചെറൂട്ടി റോഡ് വഴിയാവും ചരക്കുനീക്കം. മാസ്ക്, സാനിറ്റൈസർ ഉപയോഗം അങ്ങാടിയിൽ നിർബന്ധമാക്കും. എല്ലാ കടകളിലും സാനിറ്റൈസർ എർപ്പെടുത്തും. മാസ്ക് ധരിക്കാതെയെത്തുന്നവർക്കെതിരെ കർശന നടപടിക്ക് വ്യാപാരികൾ തന്നെ മുൻൈകയ്യടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story