Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:41 AM IST Updated On
date_range 6 July 2020 1:41 AM ISTകോഴിക്കോട് നഗരം സമൂഹവ്യാപനഭീതിയിൽ
text_fieldsbookmark_border
കോഴിേക്കാട്: നഗരം കോവിഡ് സാമൂഹിക വ്യാപനഭീതിയിൽ. ഉറവിടമറിയാത്ത കേസുകളും ലക്ഷണം പ്രകടമല്ലാത്തവരെ കണ്ടെത്തിയതും രോഗികളുമായി സമ്പർക്കത്തിലുള്ളവരുടെ കേസുകളും കൂടിയതാണ് വ്യാപന ഭീഷണിയുയർത്തുന്നത്. അഞ്ചുപേർക്കാണ് ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സ്ഥിരീകരിച്ചത്. ഇനി ഇവരുടെ സമ്പർക്കവഴികൾ കണ്ടുപിടിക്കുേമ്പാഴേക്കും വ്യാപനസാധ്യത കൂടുമെന്നാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. ചക്കുംകടവിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കി ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻെറ കുടുംബവും ആറ് പൊലീസുകാരും നിരീക്ഷണത്തിലാണ്. വലിയങ്ങാടിയിലെ വ്യാപാരിക്കും മകനും രോഗബാധ റിപ്പോർട്ട് ചെയ്തു. മകന് എവിടുന്നാണ് വൈറസ്ബാധയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മകനിൽ നിന്നാണ് വ്യാപാരിക്ക് വൈറസ് ബാധിച്ചത്. ഇേദ്ദഹവുമായി സമ്പർക്കമുണ്ടായ അനവധിപേർ നിരീക്ഷണത്തിലാണ്. ഇതെല്ലാം ഗുരുതരസാഹചര്യത്തിൻെറ സൂചനയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ലോക്ഡൗൺ കാലത്താണ് നഗരത്തിൽ ഉറവിടമറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്തത്. തെരുവിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിക്കായിരുന്നു ഇത്. അന്ന് സമ്പൂർണ ലോക്ഡൗൺ കാലമായിരുന്നതിനാൽ വലിയ പ്രത്യാഘാതമുണ്ടായില്ല. നിലവിലെ സാഹചര്യം അങ്ങനെയല്ല. നഗരത്തിൽ കച്ചവടകേന്ദ്രങ്ങളിലടക്കം ജനജീവിതം സാധാരണപോലെയാണ്. തിരക്കേറിയ വലിയങ്ങാടിയിൽ രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റിയിട്ടുണ്ട്. അവശ്യവസ്തു വിൽപനകേന്ദ്രമായതിനാൽ അങ്ങാടി പൂട്ടുന്ന സാഹചര്യം പ്രതിസന്ധിക്ക് കാരണമാവും. വെള്ളയിൽ, മൂന്നാലിങ്ങൽ, ചക്കുംകടവ്, കുണ്ടായിത്തോട് എന്നിവിടങ്ങൾ കണ്ടെയിൻമൻെറ് മേഖലയാണ്. നഗരസഭ പരിധിക്ക് സമീപത്തെ ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് വാർഡും കണ്ടെയ്ൻമൻെറ് സോണാണ്. അനിതരസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് ജില്ല കടന്നുപോകുന്നതെന്ന് കലക്ടർ വി. സാംബശിവറാവു പറഞ്ഞു. ഇതു മനസ്സിലാക്കി നമ്മുടെ ജീവിതം ക്രമീകരിക്കണം. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണം. യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിവെക്കണം. ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തിൻെറ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലിൻെറ വിശദാംശങ്ങള്‍, സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തിവെക്കണം. ഇതു രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളില്‍ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും. ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോകണം. കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളില്‍ ഒരു വീഴ്ചയും പാടില്ല എന്ന് കലക്ടർ ഒാർമിപ്പിച്ചു. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. image breake the chain diary
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story