Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:41 AM IST Updated On
date_range 6 July 2020 1:41 AM ISTകോവിഡ് രോഗമുക്തി നേടിയവർ
text_fieldsbookmark_border
രോഗമുക്തി നേടിയവർ കോഴിക്കോട്: എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42), കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25) എന്നിവർ രോഗമുക്തി നേടി. 116 കോഴിക്കോട് സ്വദേശികൾ കോവിഡ് ചികിത്സയിലാണ്. ഞായറാഴ്ച 618 സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ 15,310 സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 13,625 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റിവാണ്. പരിശോധനക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ ഫലംകൂടി ലഭിക്കാൻ ബാക്കിയുണ്ട്. പുതുതായി 1,409 പേർ നിരീക്ഷണത്തിൽ കോഴിക്കോട്: ഞായറാഴ്ച പുതുതായി വന്ന 1,409 പേർ ഉൾപ്പെടെ ജില്ലയിൽ 18,029 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 53,653 പേർ നിരീക്ഷണം പൂർത്തിയാക്കി. ഞായറാഴ്ച പുതുതായി വന്നവരിൽ 51 പേർ ഉൾപ്പെടെ 264 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 175 പേർ മെഡിക്കൽ കോളജിലും 89 പേർ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മൻെറ് സൻെററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലുമാണ്. 32 പേർ ഞായറാഴ്ച ഡിസ്ചാർജായി. ജില്ലയിൽ ഞായറാഴ്ച എത്തിയ 848 പേർ ഉൾപ്പെടെ ആകെ 11,620 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 503 പേർ ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സൻെററുകളിലും 11,064 പേർ വീടുകളിലും 53 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 127 പേർ ഗർഭിണികളാണ്. ഇതുവരെ 9,159 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story