Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപന്ത്രണ്ടേമുക്കാൽ കിലോ...

പന്ത്രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി രണ്ടുപേർ കുന്ദമംഗലം പോലീസി​െൻറ പിടിയിൽ.

text_fields
bookmark_border
പന്ത്രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി രണ്ടുപേർ കുന്ദമംഗലം പോലീസി​ൻെറ പിടിയിൽ. കുന്ദമംഗലം: ലോറിയിൽ കടത്തുകയായിരുന്ന പന്ത്രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് പേർ പൊലീസി​ൻെറ പിടിയിൽ. കോഴിക്കോട് ജില്ല പൊലീസ് ​െഡപ്യൂട്ടി കമീഷണർ സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും സംഘവും നടത്തിയ നീക്കത്തിലാണ് കരിങ്കല്ല് കയറ്റിവന്ന ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കുണ്ടോട്ടി എയർപോർട്ട് റോഡിൽ തൊട്ടിയിൽ ഫർഷാദ് (30), തിരുവമ്പാടി അമ്പലപ്പാറ നടുക്കണ്ടി സൈനുദ്ദീൻ (26) എന്നിവരാണ് പിടിയിലായത്. എടപ്പാൾ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എ 51 എ.ബി 4321 എന്ന രജിസ്​ട്രേഷനിലുള്ള ലോറിയും കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന്​ പതിമംഗലത്ത് നിന്നാണ് ലോറി പിടികൂടിയത്. ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story