Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളൻറിയർമാർക്ക്...

വളൻറിയർമാർക്ക് പരിശീലനം നൽകി

text_fields
bookmark_border
കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രത നിർദേശങ്ങള്‍ കർശനമാക്കുകയും സന്നദ്ധ വളൻറിയർമാർക്ക്​ പരിശീലനം സംഘടിപ്പിക്കുകയും ചെയ്​തു. ദിനേന പഞ്ചായത്തിലേക്ക് വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്വാറൻറീൻ സൻെററുകൾ തുറക്കാനും ആരോഗ്യ വകുപ്പി‍​ൻെറ നേതൃത്വത്തില്‍ മറ്റു രോഗികളെ വീടുകളില്‍ വന്ന് ചികിത്സിക്കാനും തീരുമാനമായി. ഇതു സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.ടി.സി അബ്​ദുള്ള ഉദ്ഘാടനം ചെയ്​തു. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാൽ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണൻ, വാർഡ് മെംബർ കബീർ കണിയാത്ത്, പാലിയേറ്റിവ് അംഗം നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story