Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:35 AM IST Updated On
date_range 6 July 2020 1:35 AM ISTകോവിഡ് കാലത്തെ കച്ചവടം: നിർദേശങ്ങൾ ലംഘിച്ചാൽ ലൈസന്‍സ് റദ്ദാക്കും
text_fieldsbookmark_border
കണ്ണൂർ: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിർദേശങ്ങളുമായി ജില്ല ഭരണകൂടം. നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും പൊലീസും ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. കണ്ടെയ്ന്‍മൻെറ് സോണിന് പുറത്തുള്ള മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക് ധാരണം, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്നും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നില്ലെന്നും സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്ത് പ്രവര്‍ത്തന സമയം മുഴുവന്‍ സാനിറ്റൈസര്‍/ ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം സ്ഥാപന ഉടമകള്‍ ഏര്‍പ്പെടുത്തണം. സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ശരിയായി ധരിക്കാത്തവരെ കടയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. മാളുകള്‍, ജ്വല്ലറികള്‍, ടെക്സ്റ്റൈല്‍സ്, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60ന് മുകളില്‍ പ്രായമായവരും സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം. കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കുകയും ഉപഭോക്താക്കളുടെ പേരുവിവരം മൊബൈല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തുകയും വേണം. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള സമയക്രമം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും പൊലീസും ചേര്‍ന്ന് നിശ്ചയിക്കണം. ഇടുങ്ങിയതും വിസ്തൃതി കുറഞ്ഞതുമായ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെ ഒരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കരുത്. മാര്‍ഗനിർദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story