Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതയോരത്തെ ബിരിയാണി...

പാതയോരത്തെ ബിരിയാണി വിൽപനക്ക് കടിഞ്ഞാണിടുന്നു

text_fields
bookmark_border
പയ്യന്നൂർ: ലോക്​ഡൗൺ മൂലം ഹോട്ടലുകൾ അടച്ചിട്ടതിനെ തുടർന്ന് പ്രധാന പാതയോരങ്ങളിൽ സജീവമായ ബിരിയാണി വിൽപനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പി‍​ൻെറ കടിഞ്ഞാൺ. ഭക്ഷ്യ സുരക്ഷ വകുപ്പി​ൻെറ ലൈസൻസില്ലാത്ത വിൽപന തിങ്കളാഴ്​ച മുതൽ തടയുന്നു. ഇതി‍​ൻെറ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്​ഥർ വിൽപപന കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തി കർശന നിർദേശങ്ങൾ നൽകി. ജില്ലയിൽ മാത്രം കണ്ണൂർ മുതൽ പയ്യന്നൂർ വരെയുള്ള ദേശീയ പാതയോരത്തും പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലും അമ്പതിലധികം കേന്ദ്രങ്ങളിൽ ബിരിയാണിയും കുടിവെള്ളവും വിൽക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിലെത്തി സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വിൽപന നടത്തുന്നവരും സംഘമായി വ്യാപാരത്തിലേർപ്പെട്ടവരും ഇതിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസില്ല. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്​തുക്കളും കുടിവെള്ളവും നൽകുന്നതായി പരാതി ഉയർന്നതാണ് സർക്കാർ ഇടപെടാൻ കാരണമായത്. കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ 15 ഓളം സ്ഥലങ്ങളിൽ റെയ്​ഡ് നടത്തിയതിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പി‍​ൻെറ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വ്യാപാരികൾ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി രജിസ്​റ്റർ ചെയ്​ത്​ സർട്ടിഫിക്കറ്റ് കരുതണമെന്ന് ഉദ്യോഗസ്ഥർ വ്യക്​തമാക്കി. മാത്രല്ല സ്ഥാപനങ്ങളിൽ പാചകക്കാരുടെയും വിൽപനക്കാരുടെയും പേരുകൾ എഴുതി വെക്കണം. കോവിഡ് പകരുന്നത് തടയുന്നതി​ൻെറ ഭാഗമായി വാങ്ങുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും സൂക്ഷിക്കാനും നിർദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story