Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:33 AM IST Updated On
date_range 6 July 2020 1:33 AM ISTറോഡ് നവീകരണത്തിന് യാചനസമരം
text_fieldsbookmark_border
പാനൂർ: 12 വർഷമായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ യാചനസമരം നടത്തുന്നു. പാനൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് സമീപത്തുള്ള 39ാം വാർഡിലെ റോഡാണ് പൊട്ടിെപ്പാളിഞ്ഞ് വെള്ളക്കെട്ടായി മാറിയത്. തുടർച്ചയായി നഗരസഭയിലും വാർഡ് സഭയിലും ആവശ്യപ്പെട്ടിട്ടും ഒരു ഫലവുമില്ലെന്ന് നാട്ടുകാർ പറയുന്നു. നാലുവർഷമായി വാർഡ് ലിസ്റ്റിൽ ഒന്നാമതായി വന്ന റോഡാണിത്. ഇരുപതോളം കുടുംബങ്ങൾ ഈ റോഡിനിരുവശത്തുമായി താമസിക്കുന്നു. കണ്ണംവെള്ളി, കാട്ടിമുക്ക് പ്രദേശത്തുള്ള നൂറു കണക്കിന് ആളുകൾക്ക് ആയുർവേദാശുപത്രിയിൽ എത്തിച്ചേരാനുള്ള റോഡാണിത്. കഴിഞ്ഞദിവസം കുട്ടികൾ കുഴിയിൽ താഴ്ന്നുപോകുന്ന അവസ്ഥയുമുണ്ടായി. ജൂലൈ 27 മുതൽ പ്രദേശവാസികൾ യാചനസമരത്തിനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story