Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിഹാരമാകാതെ...

പരിഹാരമാകാതെ ചെറുവണ്ണൂർ ഹൈവേയിലെ വെള്ളക്കെട്ട്

text_fields
bookmark_border
ഓവുചാലുകൾ ഇത്തവണയും അടഞ്ഞുതന്നെ ചെറുവണ്ണൂർ: ഹൈവേയിലെ മഴക്കാലത്തെ വെള്ളക്കെട്ട് തുടർക്കഥയാവുന്നു. മണ്ണുനിറഞ്ഞ്​ ഒഴുക്ക് തടസ്സപ്പെട്ടുകിടക്കുകയാണ്​ ഓവുചാലുകൾ. ചെറുവണ്ണൂർ ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് വശത്തെ വെള്ളക്കെട്ടിനും യാത്രാക്കാരുടെ ദുരിതത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായി മഴ പെയ്താൽ ദേശീയപാതയുടെ പകുതിയിൽ പൂർണമായും വെള്ളം നിറയും. നിർമാണത്തിലെ അശാസ്ത്രീയതയും നിലവിലുള്ള ഓവുചാലിൽ കെട്ടിക്കിടക്കുന്ന മണ്ണും മാലിന്യവും നീക്കാത്തതുമാണ് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നത്. ഓവുചാലി​ൻെറ പല ഭാഗവും മൺതിട്ട ഇടിഞ്ഞുവീണ്​ നികന്ന നിലയിലാണ്. ഇക്കാരണത്താൽ ഓവുചാലിലൂടെ ഒഴുകേണ്ട മഴവെള്ളം റോഡിലേക്ക് പരന്നൊഴുകുകയാണ്​. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും ചളിവെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഈഭാഗത്ത് കാൽനടയും ഇരുചക്രവാഹന യാത്രയും പൂർണമായും തടസ്സപ്പെടും. വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയാവാൻ അധികൃതർ എത്രയും പെ​െട്ടന്ന് നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story