Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:56 AM IST Updated On
date_range 5 July 2020 1:56 AM ISTയു.എ.ഇ വിമാനങ്ങൾക്ക് ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണം -എം.കെ. രാഘവൻ
text_fieldsbookmark_border
കോഴിക്കോട്: യു.എ.ഇ കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് ഏർപ്പെടുത്തിയ വിലക്ക് തിരിച്ചുവരാൻ തയാറായ ആയിരക്കണക്കിന് പ്രവാസികളെ നടുക്കടലിലാക്കിയ പോലെയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും എം.കെ. രാഘവൻ എം.പി. ഇതു സംബന്ധിച്ച് ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും സന്ദേശം അയച്ചു. ഇത്തിഹാദ് എയർവേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്ലൈ ദുബൈ തുടങ്ങിയ കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കയാണ്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനുള്ള അനുമതി ഈ വിമാനങ്ങൾക്ക് നിഷേധിച്ചതിൻെറ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറാവണം -അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story